കൊച്ചി: ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ നിയമനം നടത്തുന്നത് കേരളമെന്ന് മന്ത്രി പി രാജീവ്. 2016 മുതല്‍ 2022 വരെയുള്ള ആറ് വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷം നിയമന ശുപാര്‍ശകളാണ് കേരളം നല്‍കിയത്. മൂന്നര കോടി ജനസംഖ്യക്ക്, വര്‍ഷത്തില്‍ ശരാശരി 33,000 നിയമനങ്ങള്‍. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിയമന നിരക്കാണെന്നും മന്ത്രി പറഞ്ഞു.
2021ല്‍ യുപിഎസ്‌സി വഴി ആകെ നല്‍കിയത് 4,200 നിയമന ശുപാര്‍ശകള്‍ മാത്രമാണ്. കേരളത്തേക്കാള്‍ വലിയ സംസ്ഥാനമായിരുന്നിട്ടു കൂടി ഗുജറാത്തില്‍ പിഎസ്‌സി വഴി നടത്തിയ നിയമനം വെറും 628 ആണ്. ബംഗാളില്‍ ഈ കാലയളവില്‍ 1000 നിയമനങ്ങള്‍ പോലും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
വസ്തുതകള്‍ ഇതാണെന്നിരിക്കെ ഈ കണക്കുകള്‍ മറച്ചുപിടിക്കപ്പെടുകയാണ്. പിഎസ്‌സി വഴി നിയമനം നടത്താത്ത, ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന മാധ്യമനിര്‍മ്മിത പൊതുബോധം നിര്‍മ്മിക്കപ്പെടുകയും ചെയ്യുകയാണെന്ന് പി രാജീവ് വ്യക്തമാക്കി.
Story highlights: P Rajeev said that Kerala has the highest number of PSC recruitments in the country