Friday, May 5, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home ENTERTAINMENT

ആള്‍ക്കൂട്ട സെന്‍സര്‍ഷിപ്പും മുസ്ലിം വിരുദ്ധതയും…കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

by Kerala News - Web Desk 01
January 7, 2023
in ENTERTAINMENT
0 0
A A
ആള്‍ക്കൂട്ട-സെന്‍സര്‍ഷിപ്പും-മുസ്ലിം-വിരുദ്ധതയും…കെ-ടി-കുഞ്ഞിക്കണ്ണന്‍-എഴുതുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

കെ ടി കുഞ്ഞിക്കണ്ണന്

കെ ടി കുഞ്ഞിക്കണ്ണന്

എഴുത്തുകാരുടെയും കലാകാരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ തുടര്ച്ചയായി ഭീഷണി ഉയര്ത്തിക്കൊണ്ടു കൂടിയാണ് ഹിന്ദുത്വവാദികള് മുസ്ലിം വിരുദ്ധമായ സാംസ്കാരിക ദേശീയതയ്ക്കാവശ്യമായ പൊതുബോധം നിര്മ്മിച്ചെടുക്കുന്നത്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

ആള്ക്കൂട്ടസെന്സര്ഷിപ്പും മുസ്ലിംവിരുദ്ധതയും കൊണ്ടു കലാകാരുടെ സര്ഗ്ഗാത്മക സ്വാതന്ത്ര്യത്തെയും മതനിരക്ഷേ സംസ്കാരത്തെയും വെല്ലുവിളിക്കുകയാണ് ഇന്ത്യന്ഫാസിസ്റ്റുകള്.

ഹിന്ദുരാഷ്ട്രനിര്മ്മിതിക്ക് ഭീഷണിയാവുന്ന വിമര്ശകരെയും വിയോജിക്കുന്നവരെയും രാജ്യദ്രോഹികളും നമ്മുടെ സംസ്കാരത്തിനഭിമതരുമാണെന്ന പ്രചാരവേലയും വേട്ടയാടലുമാണ് ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ തന്ത്രം. കാവിയും നഗ്നതയുമൊന്നുമല്ല സംഘപരിവാറിന്റെ പ്രശ്നം.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഷാരൂഖ്ഖാനും ദീപികാപദുകോണുമാണ് അവരുടെ പ്രശ്നം. കാവി കോണകമാക്കിയ ബാബ രാംദേവുമാരുടെയും സന്ന്യാസിമാരുടെയും പ്രസ്ഥാനമാണല്ലോ സംഘപരിവാര്.

അവരിപ്പോള് പത്താന് സിനിമയിലെ ഒരു പാട്ട് രംഗം വിവാദമാക്കി ഷാരൂഖ് ഖാന്റെ കോലം കത്തിക്കുന്നത് അവരുടെ മുസ്ലിംവിരുദ്ധമായ വിദ്വേഷരാഷ്ട്രീയത്തില് നിന്നാണെന്ന് തിരിച്ചറിയാതെ പോകരുത്.

അല്ലെങ്കില് ദീപികയെക്കൊണ്ട് കാവി ബിക്കിനിയണിയിപ്പിച്ച് നൃത്തരംഗം ഷൂട്ട് ചെയ്യിപ്പിച്ച പത്താന്റെ സംവിധായകനായ സിദ്ധാര്ത്ഥ് ആനന്ദിന്റെയോ നിര്മ്മാതാവായ ആദിത്യ ചോപ്രയുടെയോ കോലമായിരുന്നില്ലേ കത്തിക്കേണ്ടിയിരുന്നത്.

ദീപിക പദുകോണ് ജെഎന്യു വിദ്യാര്ത്ഥി സമരത്തെ പിന്തുണച്ചതോടെ സംഘികളുടെ ടാര്ഗറ്റായി മാറിയിരുന്നല്ലോ.

പത്മാവത് സിനിമാ വിവാദ കാലത്ത് ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്നും അവരെ ജീവനോടെ കത്തിച്ചുകളയുന്നവര്ക്ക് ഒരു കോടി രൂപ പാരിതോഷികമായി നല്കുമെന്നുമൊക്കെ പ്രഖ്യാപിച്ചവരാണല്ലോ സംഘികള്. പ്രഖ്യാപനം നടത്തിയ രാജസ്താനിലെ ക്ഷത്രിയ മഹാസഭ ഒരു സംഘപരിവാര് സംഘടനയാണല്ലോ.

അസഹിഷ്ണുതയ്ക്കും പശുവിന്റെ പേരില് നടക്കുന്ന ആള്ക്കൂട്ടക്കൊലപാതകങ്ങള്ക്കുമെതിരെ ഷാരൂഖ് ഖാന് പരസ്യമായി രംഗത്തു വന്നതോടെ സംഘപരിവാര് അദ്ദേഹത്തെ രാജ്യദ്രോഹിയായി അധിക്ഷേപിക്കുകയും നാടുകടത്തണമെന്നുവരെ ഭീഷണി മുഴക്കുകയുണ്ടായി.

കാവിയും നഗ്നതയുമൊന്നുമല്ല സംഘപരിവാറിന്റെ പ്രശ്നം

മുസ്ലിം നാമധാരികളെയും ഹിന്ദുത്വവിമര്ശകരെയും അവരുടെ കലാസൃഷ്ടികളെയും അധിക്ഷേപിക്കുകയും എതിര്ക്കുകയും ചെയ്യുക എന്നത് ഇന്ത്യന് ഫാസിസ്റ്റുകളുടെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്.
കലാസൃഷ്ടികള്ക്കും സിനിമകള്ക്കും ആള്ക്കൂട്ട സെന്സര്ഷിപ്പുകള് ഏര്പ്പെടുത്തുകയാണവര്. തങ്ങള്ക്കനഭിമതരായവര്ക്കെതിരെ ക്ഷുദ്ര വികാരമുണര്ത്തുന്ന പ്രചാരവേലകള് നടത്തി വേട്ടയാടുന്ന സാഡിസമാണ് ഹിന്ദുത്വവാദികളുടേത്.

ഇന്ത്യയുടെ അഭിമാനമായ വിശ്വപ്രസിദ്ധചിത്രകാരന് എം എഫ് ഹുസൈനെ ക്രൂരമായി വേട്ടയാടിവരാണല്ലോ സംഘികള്. ദുര്ഗ്ഗയുടെയും സരസ്വതിയുടെയും നഗ്നചിത്രം വരച്ച് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

എം എഫ് ഹുസൈന്

എം എഫ് ഹുസൈന്

വാത്സ്യായനന്റെ കാമശാസ്ത്രവും കൊക്കോകന്റെ രതിരഹസ്യവും ഭാരതീയ പാരമ്പര്യത്തിന്റെ മഹാത്മ്യമായി കൊണ്ടാടുന്ന ആര്ഷ സംസ്കൃതിയുടെ തുടര്ച്ചക്കാരായി സ്വയം അഭിമാനിക്കുന്നവരാണ് നഗ്നതാചിത്രം വരച്ചുവെന്നാക്ഷേപിച്ച് എം എഫ് ഹുസൈനെ വേട്ടയാടിയത്.

1970 കളില് വരച്ച ചിത്രങ്ങളുടെ പേരിലാണ് 2006ല് അദ്ദേഹത്തിനെതിരെ കേെ ടുത്തതെന്നത് കഥയിലെ ഫാസിസ്റ്റ് പരിണാമഗതിയുടെ വൈചിത്ര്യമെന്നല്ലാതെ എന്തു പറയാന്?
രാജ്യം അതിന്റെ പ്രധാന ദേശീയ ബഹുമതികള് നല്കി ആദരിച്ച ആ കലാകാരന് അദ്ദേഹത്തിന്റെ വാര്ദ്ധക്യകാലത്ത് രാജ്യം വിടേണ്ടി വന്നു.

ജനിച്ച മണ്ണില് കിടന്നു മരിക്കാന് പോലും സംഘപരിവാര് ഫാസിസ്റ്റുകള് അനുവദിച്ചില്ല.

ഭരണഘടന വടക്കുകിഴക്കന് സംസ്ഥാനങ്ങള്ക്ക് നല്കുന്ന പ്രത്യേക പദവി വ്യവസ്ഥകളില്കാശ്മീരിന് പ്രത്യേകപദവി എന്തുകൊണ്ട് നല്കുന്ന 370þാം വകുപ്പ് മാത്രം എടുത്തുമാറ്റി? ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്നു കാശ്മീര് എന്നതുകൊണ്ടാണ് 370þാം വകുപ്പ് എടുത്ത് മാറ്റിയത്. മതാധിഷ്ഠിതമായ പൗരത്വ ഭേദഗതിനിയമവും മുസ്ലിങ്ങളെയാണ് ലക്ഷ്യമിടുന്നത്.

കടുത്ത മുസ്ലിം വിരുദ്ധതയിലധിഷ്ഠിതമായ അപരത്വനിര്മ്മിതിയാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം.

പൗരത്വനിയമഭേദഗതിയെ ന്യായീകരിക്കാനായി എന്തെല്ലാം തരത്തിലുള്ള നുണകളാണ് വാട്സ് ആപ് ഉള്പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സംഘികള് പ്രചരിപ്പിച്ചത്. വസ്തുതകളുമായി ബന്ധമില്ലാത്ത നുണപ്രചരണങ്ങളിലൂടെ വിദ്വേഷ രാഷ്ട്രീയം പടര്ത്തുകയായിരുന്നു ഇന്ത്യന് ഫാസിസ്റ്റുകള്.

ഇന്ത്യ കടന്നു പോകുന്നത് നാസി സിദ്ധാന്തങ്ങളെ മാതൃകയാക്കിയ ഹിന്ദുത്വത്തിന്റെ ഭീകരതയിലുടെയാണെന്നതാണ് ഓരോ സംഭവവും സാക്ഷ്യപ്പെടുത്തുന്നത്.

മുതലാളിത്തം സൃഷ്ടിച്ച കൊടിയ ദാരിദ്ര്യവും ചൂഷണവും കൊണ്ടു ജീവിതം വഴിമുട്ടിയ ജനതയുടെ രക്ഷകരാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ഫാസിസ്റ്റുകള് കടന്നുവരുന്നത്.

വഞ്ചിക്കപ്പെട്ടവരും അവഹേളിക്കപ്പെട്ടവരുമായ ജനതയുടെയും രാഷ്ട്രങ്ങളുടെയും ആത്മാഭിമാനം വീണ്ടെടുക്കാനായി നിയോഗിക്കപ്പെട്ട മിശിഹകളാണ് തങ്ങളെന്ന പ്രചാരണങ്ങളിലൂടെയാണവര് അവരുടെ മത, വംശീയ രാഷ്ട്രീയത്തിന് സമ്മതിയും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കുന്നത്.

നയിക്കാനൊരു നേതാവ് എന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചാണ് ഇറ്റലിയിലും ജര്മ്മനിയിലുമെല്ലാം ഫാസിസ്റ്റ് രാഷ്ട്രീയം ആധിപത്യം നേടിയത്.

മുസോളിനി ജൂലിയസ് സീസറുടെയും അഗസ്തിയസ് സീസറുടെയും സുവര്ണ്ണകാലത്തെക്കുറിച്ചുള്ള മിഥ്യാധാരണകള് ഉണര്ത്തി കടുത്ത വംശീയതയും കമ്യൂണിസ്റ്റ് വിരോധവും വളര്ത്തിയെടുക്കുകയായിരുന്നു. ഹിറ്റ്ലര് അപമാനിതരായ ജര്മ്മന് ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനെന്ന വ്യാജേന ആര്യന് മഹാത്മ്യവും വര്ണ ശുദ്ധി സിദ്ധാന്തവും വളര്ത്തുകയായിരുന്നു.

ചിഹ്നങ്ങളെയും മിത്തുകളെയും ഉപയോഗിച്ച് ജൂത വിരോധത്തിന്റേതും ആര്യന് മഹത്വത്തിന്റേതുമായ നാസി രാഷ്ട്രീയം ജനമനസ്സുകളില് കടത്തിവിടുകയായിരുന്നു.

ഫാസിസ്റ്റുകള് എവിടെയും എപ്പോഴും ചെയ്യുന്നത് തങ്ങള്ക്കനഭിമതരായ ഒരു വംശത്തെ,മതത്തെ ശത്രുവായി അവതരിപ്പിക്കുയാണ്. പ്രതിയോഗികള്ക്കെതിരായ വിദ്വേഷപ്രചാരണത്തിലൂടെയാണവര് തങ്ങളുടെ മത രാഷ്ട്ര സിദ്ധാന്തത്തിന് ആവശ്യമായ പ്രത്യയശാസ്ത്രവല്ക്കരണം നടത്തുന്നത്.തങ്ങളുടെ ദുരിതങ്ങള്ക്കും ദുര്ഭിക്ഷതകള്ക്കും കാരണം അവരാണ്.

അവരെ ഇല്ലാതാക്കിയാല് നമ്മുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരമാകുമെന്ന വിദ്വേഷ ബോധമാണ് ഫാസിസ്റ്റുകള് ജനമനസ്സുകളില് സൃഷ്ടിക്കുന്നത്.

ഫാസിസ്റ്റ് ജര്മ്മനി ന്യൂറംബര്ഗ് റെയ്സ് നിയമങ്ങളിലൂടെ എങ്ങനെയാണ് വംശശുദ്ധിയുടെ പേരില് ജൂതരെ പുറന്തള്ളിയതെന്നും. 60 ലക്ഷത്തിലേറെ മനുഷ്യരെ കൂട്ടക്കൊല ചെയ്തതെന്നും നാം കണ്ടതാണ്. ചരിത്രത്തിലെ ക്രൂരമായ ഈ അനുഭവങ്ങള് ആവര്ത്തിക്കാനാണ് ഇന്ത്യയില് ഹിന്ദുത്വവാദികള് ആസൂത്രിതമായി ശ്രമിക്കുന്നത്.

ധര്മ്മസംസാദുകളില് മുഴങ്ങുന്നത് മുസ്ലിം ഉന്മൂലനത്തിനുള്ള ആഹ്വാനങ്ങളാണ്. ‘ജെനസൈയ്ഡ് വാച്ച്’ എന്ന സംഘടനയുടെ സ്ഥാപകാധ്യക്ഷ ഗ്രിഗറി സ്റ്റാന്റെണ് നല്കുന്ന മുന്നറിയിപ്പ്, ഇന്ത്യ അതിവേഗം വര്ഗീയ കൂട്ടക്കുരുതിയിലേക്ക് നീങ്ങുന്നുവെന്നാണ്.

(ചിന്ത വാരികയിൽ നിന്ന്)

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

രജനികാന്തും-ഐശ്വര്യ-റായിയും-സൽമാൻ-ഖാനും-നേർക്കുനേർ;-ഈ-വർഷത്തെ-ഈസ്റ്ററും-ഈദും-ആരുടേത്?
ENTERTAINMENT

രജനികാന്തും ഐശ്വര്യ റായിയും സൽമാൻ ഖാനും നേർക്കുനേർ; ഈ വർഷത്തെ ഈസ്റ്ററും ഈദും ആരുടേത്?

January 23, 2023
‘ഞാൻ-വിദ്യാർത്ഥികൾക്കൊപ്പം’;-കെ-ആർ-നാരായണൻ-ഇൻസ്റ്റിറ്റ്യൂട്ടിലെ-സമരത്തെ-പിന്തുണച്ച്-ഫഹദ്
ENTERTAINMENT

‘ഞാൻ വിദ്യാർത്ഥികൾക്കൊപ്പം’; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് ഫഹദ്

January 23, 2023
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി
ENTERTAINMENT

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

January 21, 2023
ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ
ENTERTAINMENT

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

January 21, 2023
സന്തോഷ്-കീഴാറ്റൂർ-നായകനാകുന്ന-‘ശ്രീ-മുത്തപ്പൻ’-കണ്ണൂരിൽ-തുടങ്ങി
ENTERTAINMENT

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി

January 21, 2023
‘അസുരന്-മുമ്പ്-തമിഴില്‍-നിന്ന്-ഒരുപാട്-ഓഫര്‍-വന്നു,-എനിക്ക്-പകരമാണ്-ഐശ്വര്യ-റായ്-ആ-സിനിമയിൽ-അഭിനയിച്ചത്;-മഞ്ജു-വാര്യര്‍”
ENTERTAINMENT

‘അസുരന് മുമ്പ് തമിഴില്‍ നിന്ന് ഒരുപാട് ഓഫര്‍ വന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; മഞ്ജു വാര്യര്‍”

January 21, 2023
അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 21, 2023
വിദ്യാർഥിയിൽ-നിന്നുണ്ടായ-മോശം-പെരുമാറ്റം-വേദനിപ്പിച്ചു:-അപർണ-ബാലമുരളി
ENTERTAINMENT

വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

January 20, 2023
‘പല്ലൊട്ടി-90-‘s-കിഡ്‌സ്’-ഉടൻ-തിയേറ്ററുകളിലേക്ക്
ENTERTAINMENT

‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ ഉടൻ തിയേറ്ററുകളിലേക്ക്

January 20, 2023
Next Post
”-മോമോ-ഇന്‍-ദുബായ്‌-”-ഫെബ്രുവരി-3-ന്

" മോമോ ഇന്‍ ദുബായ്‌ " ഫെബ്രുവരി 3-ന്

‘ആയിഷ’-ക്യാരക്ടർ-പോസ്റ്റർ-റിലീസായി

'ആയിഷ' ക്യാരക്ടർ പോസ്റ്റർ റിലീസായി

മമ്മൂട്ടി-–-ലിജോ-ജോസ്-പെല്ലിശ്ശേരി-ചിത്രം-നൻപകൽ-നേരത്ത്-മയക്കം-ജനുവരി-19ന്-തിയേറ്ററുകളിലേക്ക്

മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ജനുവരി 19ന് തിയേറ്ററുകളിലേക്ക്

‘മുസ്ലീം-ലീഗ്-അംഗത്വ-വിതരണത്തില്‍-ക്രമക്കേട്-നടന്നെന്ന-വാര്‍ത്ത-വ്യാജം’;-പ്രചരിപ്പിച്ചവര്‍ക്കെതിരെ-നിയമനടപടി-സ്വീകരിക്കുമെന്ന്-പിഎംഎ-സലാം

'മുസ്ലീം ലീഗ് അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന വാര്‍ത്ത വ്യാജം'; പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിഎംഎ സലാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

May 5, 2023
‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

May 5, 2023

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

May 5, 2023

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്’: കുത്തേറ്റ സീതയുടെ കുടുംബം

May 5, 2023

‘ഗജിനി 2’ ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

May 5, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist