ഇടുക്കി: എംഎം മണി എംഎല്‍എ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എംഎം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് അസഭ്യം വിളിച്ചത്.
എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുണ്‍ തന്റെ ജീപ്പ് എംഎല്‍എയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസെടുത്തു.
Story Highlights: POLICE CASE AGAINST WHO USED OBSCENE LANGUAGE TO MM MANI