വടക്കേ ഇന്ത്യന്‍ മാര്‍ക്കറ്റിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് വിജയ്. പുതിയ ചിത്രമായ വാരിസിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് കോടികളാണ് വാരിയത്. 5.4 കോടി രൂപയാണ് ചിത്രം ഈ മേഖലയില്‍ നിന്ന് മാത്രം നേടിയത്.
യാതൊരു തരത്തിലുമുള്ള പ്രൊമോഷനുമില്ലാതെയാണ് ചിത്രം ഹിന്ദി മാര്‍ക്കറ്റില്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം കുത്തേയോടൊപ്പമാണ് ചിത്രം റിലീസിനെത്തിയത്. എന്നാല്‍ വാരിസ് കുത്തേയേക്കാളും വലിയ വിജയമാണ് നേടിയത്.
ആദ്യ ദിവസം 79 ലക്ഷം രൂപയാണ് നേടിയത്. രണ്ടാം ദിവസം കളക്ഷന്‍ വര്‍ധിച്ച് 1.55 കോടി രൂപയായി. മൂന്നാം ദിവസം 1.54 കോടി രൂപയുമാണ് നേടിയത്.
ഗുജറാത്തിലും ഒഡീഷയിലും കുത്തേയേക്കാളും ആളുകളെ ആകര്‍ഷിച്ചത് വാരിസാണ്. ഗുജറാത്തില്‍ കുത്തേ നേടിയതിനേക്കാളും അഞ്ച് മടങ്ങ് കളക്ഷനാണ് വാരിസ് നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് വാരിസ് ഒന്നാം ദിനം 23 കോടി രൂപയാണ് നേടിയത്. പിന്നീടുള്ള ദിവസങ്ങളില്‍ 15 കോടി രൂപയോളം വെച്ചാണ് കളക്ട് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്തിരുന്നു. ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി ചിത്രം നേടിയത് 13 കോടി രൂപയാണ്.
Story Highlights: Varisu has had an unprecedented opening weekend in the Hindi market