തിരുവനന്തപുരം: സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്ന് ശശി തരൂര്‍ എംപി. തന്റെ ഓഫീസിലുണ്ടായ അനുഭവം പങ്കുവെച്ചായിരുന്നു തരൂരിന്റെ പ്രതികരണം. നിയമസഭാ പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നതായി ശശി തരൂര്‍ ആരോപിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ മറ്റു വിഭാഗക്കാരെ തെരഞ്ഞ്പിടിച്ച് നിയമിക്കുകയായിരുന്നു എന്നും നിയമസഭാ പുസ്തകോത്സവത്തില്‍ തരൂര്‍ വെളിപ്പെടുത്തി.
Story Highlights: Politicians are inculcated caste consciousness in the society; Shashi Tharoor