തൃശൂർ: കളള് ചോദിച്ചപ്പോൾ കൊടുക്കാത്ത ദേഷ്യത്തിന് യന്ത്രവാൾ ഉപയോഗിച്ച് മധ്യവയസ്കൻ തെങ്ങ് മുറിച്ച് ചെത്ത് തൊഴിലാളിക്ക് പരുക്ക്. വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയൻ(43) ആണ് പരുക്കേറ്റത്. തെങ്ങിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ ജയന്റെ കാലിന് പരുക്കേൽക്കുകയായിരുന്നു. സംഭവത്തിൽ മരംവെട്ട് തൊഴിലാളിയായ മാങ്കൊമ്പിൽ വീട്ടിൽ ബിസ്മി(45) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിൽ പ്രകോപിതനായ ചെയ്ത ബിസ്മി യന്ത്രവാൾക്കൊണ്ട് തെങ്ങ് മുറിക്കുകയായിരുന്നു. തെങ്ങ് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന ജയൻ താഴെ തെങ്ങ് മുറിക്കുന്നത് കണ്ടതിനെ തുടർന്ന് രക്ഷപ്പെടാനായി ചാടുകയായിരുന്നു. ജയന്റെ കാലൊടിഞ്ഞിട്ടുണ്ട്. അതേസമയം ജയന് പുറമെ തെങ്ങും നിലംപതിച്ചു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
STORY HIGHLIGHTS: man tried to cut coconut tree toddy tapper injured