ആലപ്പുഴ: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ്(62) അന്തരിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവി, നാടകകൃത്ത്, അവതാരകന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു.
മലയാളക്കരയുടെ മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ബീയാർ പ്രസാദ് ആലപ്പുഴ മാങ്കൊമ്പ് സ്വദേശിയാണ്. അറുപതിലധികം ചിത്രങ്ങള്‍ക്ക് ഗാനമെഴുതിയിട്ടുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം, വെട്ടം, ജലോത്സവം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടി.
1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ പ്രസിദ്ധനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Poet and lyricist Beeyar Prasad passed away