കാസർഗോഡ്: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീൻ കുഞ്ഞി(29), എൻ ഉസ്മാൻ (28), കാസർകോട് കോട്ടക്കണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കടുവ ഹൗസിലെ ബീഫാത്തിമ (42) എന്നിവരാണ് ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
സംഭവത്തിൽ 18 പേർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. എത്രയുംപെട്ടന്ന് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്കുമാർ, വനിത സ്റ്റേഷൻ സിഐ പി ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ലഹരിമരുന്നു നൽകിയും പ്രലോഭിപ്പിച്ചും വിവിധയിടങ്ങളിൽ കൊണ്ടു പോയിട്ടാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സാമ്പത്തിക പ്രയാസങ്ങളെ പ്രതികൾ ചൂഷണം ചെയ്യുകയായിരുന്നു. ചെർക്കള, കാസർകോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായും കൊണ്ട് പേയി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
STORY HIGHLIGHTS: 10 people arrested in Kasaragod case involving 18 people