തിരുവനന്തപുരം: കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ബാലാവകാശ കമ്മീഷന്‍. രക്ഷിതാക്കളുടെ അറിവോടെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാല്‍ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ മോബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴുകയോ ഭൂമി പിളരുകയോ ചെയ്യില്ലെന്നും കമ്മീഷന്‍ ആഭിപ്രായപ്പെട്ടു.
സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാടെന്നും എന്നാല്‍ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാക്കുന്ന വിധത്തിലുളള ബാഗ്, ദേഹ പരിശോധനകള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. കേവലവനിരോധനമല്ല, സാമൂഹികമാധ്യമ സാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടത്, കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
വടകര പുതുപ്പണം സ്വദേശി ഷാജിയുടെ പരാതിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. ഷാജിയുടെ മകന്‍ രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. ഈ ഫോണ്‍ തിരികെ കിട്ടുന്നതിനായാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്. തന്റെ ചികിത്സാ വിവരങ്ങള്‍ എല്ലാം പിടിച്ചെടുത്ത ഫോണിലാണെന്നും ഷാജി കമ്മീഷനെ അറിയിച്ചിരുന്നു.
ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസത്തിനകം ഫോണ്‍ തിരികെ നല്‍കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ അവ പിടിച്ചെടുക്കുന്നതിനും ലേലംവിളിച്ച് പിടിഎ ഫണ്ടിലേക്ക് പണം കണ്ടെത്താനും 2010ല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
STORY HIGHLIGHTS: The Child Rights Commission has issued special guidelines for children to bring mobile phones to schools