ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെ മറികടന്ന് ഷാരുഖ് ഖാന്റെ ‘പത്താൻ’. റിലീസിന് മുമ്പേ തന്നെ ചിത്രം ജർമ്മനിയിൽ നിന്ന് 1,50,000 യൂറോ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്. ഇതോടെ യാഷിന്റെ ‘കെജിഎഫ് 2’വിന്റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നു.
കോയിമോയിയുടെ റിപ്പോർട്ട് അനുസരിച്ച് ‘കെജിഎഫ് 2’ ജർമ്മനിയിൽ 1,44,000 യൂറോ കളക്ഷൻ നേടിയിരുന്നു. ഷാരൂഖ് ഖാനോടുള്ള ആരാധന വിദേശത്ത് വളരെയധികം പ്രകടമാണ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകർ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താൻ ജനുവരി 25-ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
STORY HIGHLIGHTS: Pathan beats KGF 2s lifetime collection with just advance booking