കൊച്ചി: ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ആയുധമാക്കുകയാണെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സര്‍ക്കാരുമായി ഗവര്‍ണര്‍മാര്‍ പോരിനിറങ്ങുന്നതെന്നായിരുന്നു കനിമൊഴി പറഞ്ഞത്. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ താഴെയിറക്കാന്‍ കേന്ദ്രം പല അടവുകളും പയറ്റുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ളത്. സംവാദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടത്താന്‍ അനുവദിക്കുന്നില്ലെന്നും കനിമൊഴി കുറ്റപ്പെടുത്തി.
ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ശക്തമായി ചെറുമെന്ന് കനിമൊഴി വ്യക്തമാക്കി. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം എന്ന സെമിനാറിലാണ് കനിമൊഴി തന്റെ നിലപാട് വ്യക്തമാക്കിയത്.
Story highlights: Kanimozhi criticized Central Government