കൊല്ലം: ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂതക്കുളം സ്വദേശി ജയചന്ദ്രനാണ് പൊലീസ് പിടിയിലായത്.
ജയചന്ദ്രൻ സ്ഥിരമായി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. ഇന്നലെയും പ്രതി മദ്യപിച്ചെത്തി ഭാര്യയുമായി തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഭാര്യയുടെ തല നിരവധി തവണ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ആരോപണം.
പരുക്കേറ്റ വീട്ടമ്മയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് ജയചന്ദ്രനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
STORY HIGHLIGHTS: person arrested in kollam