ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ ഗൂഢാലോചന നടത്തിയ ഷെയ്ഖ് ഹിദായത്തുല്ല, സനോഫര്‍ അലി എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഇതോടെ കേസില്‍ പിടികൂടിയവരുടെ എണ്ണം 11 ആയി.
ഒക്ടോബര്‍ 23 നാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന്റെ പുറത്തുവെച്ച് കാര്‍ പൊട്ടിത്തെറിക്കുന്നത്. ഐഎസ്‌ഐഎസ് പ്രവര്‍ത്തകനായ ജമീഷ മുബിനാണ് കാറിലുണ്ടായിരുന്നത്. ഇയാള്‍ ഭീകര സംഘടനയ്ക്ക് വേണ്ടി ചാവേറായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതി നടപ്പിലാക്കാനുള്ള ആസൂത്രണം നടക്കുന്നത്. പിന്നീട് ഒക്ടോബര്‍ 23ന് മാരുതി 800 കാറില്‍ എല്‍പിജി സിലിണ്ടര്‍ വെച്ച ശേഷം ക്ഷേത്രത്തിന് സമീപത്തേക്ക് പോയി. തുടര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഇതൊരു സാധാരണ കാര്‍ അപകടമാണെന്നായിരുന്നു പൊലീസ് കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് തീവ്രവാദ സംഘത്തിന്റെ ആക്രമണമാണെന്ന് കണ്ടെത്തിയത്. ഉമര്‍ ഫാറൂഖ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷെയ്ഖ് ഹിദാത്തുല്ല, കൊല്ലപ്പെട്ട ഡ്രൈവര്‍ ജമീഷ മുബിന്‍ എന്നിവരാണ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയത്.
STORY HIGHLIGHTS: NIA arrests two in Coimbatore car bomb blast case