അടിമാലി: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന സംശയത്താല്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കര്ണന് (26) ആണ് തൂങ്ങി മരിച്ചത്. അടിമാലി ഒഴുവത്തടത്താണ് സംഭവം.മദ്യലഹരിയില്‍ വീട്ടിലെത്തിയ യുവാവ് വഴക്കിട്ടതിന് ശേഷം തന്റെ കൈയിലിരുന്ന തോര്‍ത്ത് മുണ്ട് ഭാര്യ സിനിയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസം നേരിട്ട സിനി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഭയന്ന് പോയ കര്ണന് സിനി മരിച്ചതായി തെറ്റിദ്ധരിച്ചു. ഇതിന് പിന്നാലെ വനത്തിലേക്ക് ഓടിപ്പോയി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ബഹളം കേട്ട് വീട്ടിലെത്തിയ ബന്ധുക്കളാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് വനത്തിനുള്ളില്‍ കൂറ്റന്‍ മരത്തില്‍ തൂങ്ങി നില്ക്കുന്ന യുവാവിനെ കണ്ടെത്തിയത്. ബന്ധുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒമ്പത് മാസം ഗര്‍ഭിണിയാണ് സിനി. ഇവരുടെ ആദ്യത്തെ കുട്ടിയാണ് ഗര്‍ഭാവസ്ഥയിലുള്ളത്. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യപിച്ചെത്തുന്ന കര്ണ്ണന് ഭാര്യ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കളും പൊലീസും പറയുന്നു. അടിമാലി പൊലീസ് വീട്ടിലെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Story Highlights: A pregnant woman was strangled and injured; Mistaking him for dead, the young man committed suicide