തിരുവനന്തപുരം: പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കള്‍ക്കുമാണ് വെട്ടേറ്റത്. ഗുണ്ടാനേതാവ് ഓംപ്രകാശും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് യുവാക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. നാല് യുവാക്കളുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. സംഭവ ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: Youth Attacked In Thiruvananthapuram Complaint