ബംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ചിക്കമംഗളൂരു കുദ്രെമുഖ് സ്വദേശി നിതേഷ് ആണ് അറസ്റ്റിലായത്. ചിക്കമംഗളൂരുവിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജനുവരി 10നായിരുന്നു പതിനേഴുകാരിയായ പെണ്‍കുട്ടിയെ കീടനാശിനി അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ ജനുവരി 14ന് പെണ്‍കുട്ടി മരിക്കുകയും ചെയ്തു.
തന്റെ മരണത്തിന് കാരണം നിതേഷ് ആണെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിതേഷ് തന്നെ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം മകളുടെ മരണത്തിന് കാരണക്കാരനായ യുവാവിനെതിരെ കുദ്രെമുഖ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസെടുത്തത്.
STORY HIGHLIGHTS: BJP worker arrested in minor girl’s suicide case