ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച. ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്നാണ് ആസിഡ് ചോര്‍ന്നത്. വാതകം ചോര്‍ന്നതോടെ ലോറി സമീപത്തെ പറമ്പിലേക്ക് മാറ്റി. മരക്കുറ്റി ഉപയോഗിച്ച് വാല്‍വ് അഗ്നിശമനസേന താല്‍കാലികമായി അടച്ച് പരിഹാരം കണ്ടിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും ചേര്‍ത്തല ഭാഗത്തേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് അരൂര്‍ ചേര്‍ത്തല റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളം പമ്പ് ചെയ്ത് വാതകം നിര്‍വീര്യമാക്കാന്‍ അഗ്‌നിശമന സേന ശ്രമിക്കുന്നുണ്ട്.
ചന്തിരൂരില്‍ പാലം ഇറങ്ങുമ്പോള്‍ ടാങ്കറിന്റെ പിറകിലെ വാല്‍വ് തുറന്നു പോയതോടെയാണ് വാതകം ചോര്‍ന്നത്. ഇത് അറിയാതെ ടാങ്കര്‍ ലോറി മുന്നോട്ട് പോവുകയും അര കിലോമീറ്ററോളം വാതകം ഒഴുകുകയും ചെയ്തു. പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
STORY HIGHLIGHTS: Acid leak from tanker lorry in Alappuzha