ചെന്നൈ: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആറ് പേർ പിടിയിൽ. കാഞ്ചീപുരം വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ കൊളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കാഞ്ചീപുരത്തെ സിവിലിമേട് വിനോദസഞ്ചാരകേന്ദ്രത്തിൽ സുഹൃത്തിനൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ നേരത്തേയും നിരവധി പീഡനക്കേസുകളിൽ പ്രതികളാണെന്നാണ് വിവരം.
സിവിലിമേട് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. പ്രതികൾ മുൻപ് പത്തിലധികം പേരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
STORY HIGHLIGHTS: Six people were arrested for assualting malayalee girl in Sevlimedu