തൃശൂര്‍: നര്‍ക്കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ ആളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ ആണ് പിടിയിലായത്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പുത്തൂര്‍ ചെറുകുന്നത്ത് കട നടത്തുന്ന ആളെയാണ് അക്ബര്‍ കബളിപ്പിച്ച് പണം തട്ടിയത്. കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താന്‍ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പറഞ്ഞാണ് ഇയാള്‍ കടയിലെത്തിയത്. തുടര്‍ന്ന് കേസില്‍ പെടാതിരിക്കണമെങ്കില്‍ 3,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് കടക്കാരന് പണം നല്‍കുകയായിരുന്നു. പിന്നീട് താന്‍ തട്ടിപ്പിന് ഇരയായതായി മനസിലാക്കിയ ഇയാള്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അക്ബര്‍ കിഡ്നി തട്ടിപ്പു കേസില്‍ ജയിലില്‍ കിടന്നിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒല്ലൂര്‍ എസ് ഐ പ്രകാശ്, എഎസ്ഐ ജോഷി, സിപിഒ അഭീഷ് ആന്റണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Police Arrested The Man Who Cheated Shop Owner