മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കാസര്‍കോഡ് സ്വദേശി ഷഹല ആദ്യം സ്വര്‍ണ്ണമുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം മൂന്ന് ഭാഗങ്ങളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്തനിലയിലായിരുന്നു. ആറ് ദിവസത്തെ ഇന്റര്‍വ്യൂ ഉണ്ടെന്ന പേരിലാണ് യുവതി ദുബായിലേക്ക് പോയത്.
ഇതിന് പ്രതിഫലമായി 60,000 രൂപയാണ് സ്വര്‍ണകടത്ത് സംഘം നല്‍കിയത്. അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് നല്‍കിയതും അവര്‍ തന്നെ എന്ന് ഷഹല പൊലീസിനോട് പറഞ്ഞു. ദുബായില്‍ നിന്നെത്തിയ 19കാരിയായ ഷഹല വിമാനത്താവളത്തിന് പുറത്ത് കടന്നതിന് ശേഷമാണ് പൊലീസ് പിടിയിലായത്. 1886 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
മലപ്പുറം എസ് പി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധന പുര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് ഷഹല പൊലീസ് പിടിയിലാവുന്നത്. 87ാം തവണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടിക്കുന്നത്.
Story Highlights: 60000 for 19-year-old girl, trip to Dubai for interview; How gold worth one crore rupees was smuggled