തൃശൂര്‍: പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘം. വരവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം നടന്നത്. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാള്‍ പ്രയോഗം നടത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. അക്രമികളെ മറ്റുള്ളവര്‍ ഇടപെട്ട് സ്കൂളില്‍ നിന്ന് പറഞ്ഞയക്കുകയുമായിരുന്നു.