മലപ്പുറം: പെരിന്തല്‍മണ്ണ വാഴേങ്കടയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ട് വയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചുവെന്ന് പറഞ്ഞ് സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും ചവിട്ടുകയും ചെയ്യുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് കാലിന്റെ എല്ല് പൊട്ടിയ കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടിയും കൂട്ടുകാരും വീട്ടിലേക്ക് വരുന്ന വഴിയില്‍ നിന്നാണ് സ്ഥലമുടമയുടെ പറമ്പില്‍ നിന്ന് പേരയ്ക്കയെടുത്തത്. ഇത് ചോദ്യം ചെയ്യവേ ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയുടെ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ സുരക്ഷ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
STORY HIGHLIGHTS: Twelve year old beaten in Malappuram