Sunday, May 14, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home HEALTH & BEAUTY

പേവിഷ വഴിയിലെ പൂച്ചകള്‍

by Kerala News - Web Desk 01
October 16, 2022
in HEALTH & BEAUTY
0 0
A A
പേവിഷ-വഴിയിലെ-പൂച്ചകള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

പേവിഷബാധ പരത്തുന്ന കാര്യത്തിൽ നായകളെപ്പോലെ തന്നെ പ്രധാനികളാണ് പൂച്ചകളും. വീട്ടിൽ ഡസൻ കണക്കിന് പൂച്ചകൾക്ക് ആഹാരംനൽകി പോറ്റുന്നവരുണ്ട്. അവയുടെ വംശവർധനയും ചെറുതല്ല. കേരളത്തിലടക്കം നായ കഴിഞ്ഞാൽ റാബീസ് പരത്തുന്ന ഓമനമൃഗം പൂച്ചതന്നെ. ഇതിന്റെ കടിയും മാന്തലും അപകടംതന്നെ. പൂച്ച സദാ പാദം നക്കിത്തുടച്ചു വൃത്തിയാക്കുന്ന ജീവിയാണ്. പൂച്ചയുടെ മാന്തലുണ്ടാക്കുന്ന മുറിവിന് ആഴവും കൂടും. പാദങ്ങളിലെ ഉമിനീരിൽ റാബീസിന്റെ അണുക്കളുണ്ടെങ്കിൽ അപകടമാണ്. പൂച്ചകളിൽ പ്രത്യേകിച്ച് ആൺ പൂച്ചകൾ രാത്രി സഞ്ചാരം കൂടുതലുള്ളവയാണ്. ഇവ വന്യമൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാനിടയുണ്ട്. അങ്ങനെ പേവിഷബാധയുടെ കണ്ണിയായിത്തീരുകയും ചെയ്യുന്നു. പൂച്ചകളിൽ പേവിഷത്തിന്റെ അണുക്കൾ ശരീരത്തിൽ എത്തിയശേഷം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ കാലം (രോഗാരംഭ കാലം) നായയേക്കാൾ കുറവാണ്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

പൂച്ചകളിൽ പേവിഷബാധ അധികവും ക്രുദ്ധരൂപത്തിലാണ് പ്രകടമാകുന്നത്. തുടക്കത്തിൽ ചെറിയ പനിക്കുപുറമേ മൃഗത്തിന്റെ സ്വഭാവരീതിയിലുള്ള വ്യതിയാനങ്ങൾ ശ്രദ്ധേയമാണ്. ഇത് 1–-4 ദിവസം നീണ്ടുനിൽക്കും (ചിലപ്പോൾ ഏഴു ദിവസംവരെ). ഇരുളടഞ്ഞ കോണുകളിൽ പതുങ്ങുകയും പെട്ടെന്ന് പ്രകോപിതരാകുകയും ആക്രമിക്കുകയും ചെയ്യും. കടിയും മാന്തലും ഒരുമിച്ചാണ്. കൂട്ടിൽ അടച്ചിട്ടാൽ ക്രുദ്ധസ്വഭാവം കാണിക്കുകയും കൂടിന്റെ അഴികളും മറ്റും കടിച്ചുമുറിക്കാൻ ശ്രമിക്കുകയും ചെയ്യും. പേപിടിച്ച പൂച്ച പലപ്പോഴും മനുഷ്യരുടെ മുഖത്ത് കടിച്ചും മാന്തിയും മുറിവുണ്ടാക്കും. പുറംവളച്ച് നഖങ്ങൾ പുറത്തേക്കു തള്ളി, വായിൽനിന്ന് നുരയും പതയും വരും. കണ്ണിലെ കൃഷ്മണി വികസിച്ചിരിക്കുന്നതിനാൽ തിളങ്ങുന്ന കണ്ണുകളാകും. പേപിടിച്ച പൂച്ച ഉടമസ്ഥനെ അനുസരിക്കില്ല. കൺമുന്നിലൂടെ എന്തോ പായുന്നുവെന്ന തോന്നലിൽ അവയെ പിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. ഇത് റാബീസ് ബാധിച്ച പൂച്ചകളുടെ പ്രധാന ലക്ഷണമാണ്.

രോഗം മൂർച്ഛിക്കുന്നതോടെ പൂച്ചയുടെ ശരീരത്തിനു തളർച്ചയുണ്ടാകുന്നു. പിൻകാലുകൾ വേച്ചുപോകുകയും എഴുന്നേറ്റു നിൽക്കാനാകാതെ വരികയും ചെയ്യും. താടിയുടെയും തൊണ്ടയുടെയും മാംസപേശികളുടെ തളർച്ച നായകളിലെ പോലെ കഠിനമല്ല. എങ്കിലും ശബ്ദവ്യത്യാസമുണ്ടാകും. ഉമിനീർ ഇറക്കാൻ പറ്റാത്തതിനാൽ ഉമിനീർ വായിൽനിന്നു പുറത്തേക്ക് ഒഴുകുന്നു. ക്രമേണ ശ്വാസതടസ്സവും അബോധാവസ്ഥയും. തളർച്ച വന്നാൽ നാലു ദിവസത്തിനകം പൂച്ച ചത്തുപോകും. പൂച്ചയ്ക്ക് പേപിടിച്ചാൽ എല്ലായ്പ്പോഴും എല്ലാ ലക്ഷണവും കാണിച്ചെന്നുവരില്ല. പൂച്ചകളുമായുള്ള ചങ്ങാത്തം സൂക്ഷിച്ചുവേണം. പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ശ്രദ്ധിക്കുക. ഓരേ വാക്സിനും ഓരോ ക്രമവുമാണ്പൂച്ചകളിലും.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

(മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറാണ് ലേഖകൻ)

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

കരുതലോടെ-പ്രോസ്‌റ്റേറ്റ്-ഗ്രന്ഥി
HEALTH & BEAUTY

കരുതലോടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി

January 15, 2023
ഐഎസ്ജി-കേരള-ചാപ്റ്ററിന്-മികച്ച-ചാപ്റ്റര്‍-അവാര്‍ഡ്
HEALTH & BEAUTY

ഐഎസ്ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്

January 9, 2023
ഐഎസ്എൻ-ബയർ-പയനിയർ-അവാർഡ്-ഡോ.-കെ-വി-ജോണിക്ക്
HEALTH & BEAUTY

ഐഎസ്എൻ ബയർ പയനിയർ അവാർഡ് ഡോ. കെ വി ജോണിക്ക്

January 4, 2023
വായയിലെ-കാൻസർ-അറിയേണ്ടതെല്ലാം;-അജയകുമാർ-കരിവെള്ളൂർ-എഴുതുന്നു
HEALTH & BEAUTY

വായയിലെ കാൻസർ അറിയേണ്ടതെല്ലാം; അജയകുമാർ കരിവെള്ളൂർ എഴുതുന്നു

January 2, 2023
തല-കറങ്ങുന്നുണ്ടോ-?
HEALTH & BEAUTY

തല കറങ്ങുന്നുണ്ടോ ?

December 25, 2022
അഴകും-ആദായവും
HEALTH & BEAUTY

അഴകും ആദായവും

December 25, 2022
തണുപ്പുകാലമാണ്,-ശ്രദ്ധിക്കാനുണ്ട്-ഏറെ
HEALTH & BEAUTY

തണുപ്പുകാലമാണ്, ശ്രദ്ധിക്കാനുണ്ട് ഏറെ

December 18, 2022
അഞ്ചാംപനി-പ്രതിരോധം:-അലംഭാവമരുത്‌
HEALTH & BEAUTY

അഞ്ചാംപനി പ്രതിരോധം: അലംഭാവമരുത്‌

December 5, 2022
കമ്പിയിേടണ്ട;-പല്ല്-നേരെയാക്കാം
HEALTH & BEAUTY

കമ്പിയിേടണ്ട; പല്ല് നേരെയാക്കാം

December 4, 2022
Next Post
ആനന്ദ-നഗരത്തിൽ-ചെലവിട്ട-പൂജാദിനങ്ങൾ-:-നവരാത്രി-നാളിലെ-കൊൽക്കത്ത.-കെ-ടി-ജലിൽ-എഴുതുന്നു

ആനന്ദ നഗരത്തിൽ ചെലവിട്ട പൂജാദിനങ്ങൾ : നവരാത്രി നാളിലെ കൊൽക്കത്ത.. കെ ടി ജലിൽ എഴുതുന്നു

കടലും-കാറ്റാടിയും-ഉള്ളുണർത്തുന്ന-ഗോതീശ്വരം

കടലും കാറ്റാടിയും ഉള്ളുണർത്തുന്ന ഗോതീശ്വരം

യു-പി-മുഖ്യമന്ത്രി-ബംഗ്ലാദേശിനെ-നോക്കി-പഠിക്കണം;-ഡാക്കാ-വിശേഷങ്ങൾ-കെ-ടി-ജലീൽ-എഴുതുന്നു

യു പി മുഖ്യമന്ത്രി ബംഗ്ലാദേശിനെ നോക്കി പഠിക്കണം; ഡാക്കാ വിശേഷങ്ങൾ കെ ടി ജലീൽ എഴുതുന്നു

കേട്ടതിലും-കേമിയാണ്-കണ്ട-നേപ്പാൾ….-കെ-ടി-ജലീൽ-എഴുതുന്നു

കേട്ടതിലും കേമിയാണ് കണ്ട നേപ്പാൾ.... കെ ടി ജലീൽ എഴുതുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

May 13, 2023

ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

May 13, 2023

ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ’; എഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

May 13, 2023

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകൾ, 98 ഇഞ്ച് ടിവി, 100 നായകൾ! വെട്ടിലായി സർക്കാർ ഉദ്യോ​ഗസ്ഥ

May 13, 2023

ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist