കണ്ണൂര്‍: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് പൊലീസ് പിടിയിലായത്.
രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി ലഭിച്ചത്. പീഡനവിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടുതന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Story Highlights: sexual assault youth congress leader arrested in Payyannur