ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം സിബിഐക്ക്. ബിജെപി നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. ബിജെപി നേതാവ് ബി എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു കേസ്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചു വിട്ടു.
പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഒരു കൂട്ടം ബിജെപി നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘവും കക്ഷികളും സാക്ഷികളും സംസ്ഥാനം ഭരിക്കുന്ന കക്ഷിക്ക് അനുകൂലമായതിനാല്‍ അന്വേഷണം പക്ഷാപാതപരമായിരിക്കും എന്നാരോപിച്ചായിരുന്നു ഹര്‍ജി. കേസില്‍ ഡിസംബര്‍ 15 ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ശേഷം വിധി പറയുന്നതിനായി കേസ് മാറ്റിവെയ്ക്കുകയായിരുന്നു.
ബിആര്‍എസിന്റെ നാല് എംഎല്‍മാരെയാണ് ബിജെപി ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ടതെന്നാണ് ആരോപണം. ഓരോരുത്തര്‍ക്കും 100 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും ബിആര്‍എസ് ആരോപിക്കുന്നു. ബിജെപി നേതാവ് ബി എല്‍ സന്തോഷ്. തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് കൊണ്ടായിരുന്നു പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിച്ചിരുന്നത്.
ഇതിനിടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി എംഎല്‍എ രോഹിത്ത് ഷെട്ടി രംഗത്തുവന്നിരുന്നു. അതേസമയം കേസ് ബിആര്‍എസിന്റെ സൃഷടിയാണെന്നും തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
Story highlights: Case alleged attempted to buy BRS MLA’s handed over to CBI