പാട്‌ന: 2024ലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ബിജെപിയെയും എഐഎംഐഎമ്മിനെയും അനുവദിക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുസ്ലീം വിഭാഗത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തിങ്കളാഴ്ച മുസ്ലീം നേതാക്കന്മാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ട മുസ്ലീം നേതാക്കന്മാര്‍ പങ്കെടുത്തെങ്കിലും ജനതാദള്‍ യുണൈറ്റഡിലെ മുസ്ലീം നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സജീവമാകുന്നതിനെക്കുറിച്ചും സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ നിതീഷ് കുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. വിഘടന ശക്തികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുസ്ലീം നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
ബിജെപിയുടെ ബി ടീമാണ് എഐഎംഐഎം എന്ന് അദ്ദേഹം ആരോപിച്ചു. പി അസദുദ്ദീന്റ ഒവൈസിക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടു. അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള നേതാക്കള്‍ വര്‍ഗീയത തകര്‍ക്കാന്‍ വിദ്വേഷ പ്രസ്താവനകള്‍ ഉപയോഗിച്ചുവെന്നും ഇത് മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിലെ മുസ്ലീങ്ങളുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി കഴിഞ്ഞ 18 വര്‍ഷമായി തന്റെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിതീഷ് കുമാര്‍ യോഗത്തില്‍ സംസാരിച്ചു. സീമാഞ്ചല്‍ മേഖലയില്‍ എഐഎംഐഎം നിരവധി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെത്തുടര്‍ന്ന് 2020ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നുളള മുന്‍കരുതലെന്നാണ്് നിതീഷിന്റെ നടപടിയെ വിലയിരുത്തുന്നത്.
STORY HIGHLIGHTS: BJP, AIMIM should not be allowed to divide voters in 2024 elections says Bihar CM Nitish Kumar