ബെംഗളൂരു: പുതുവര്‍ഷാഘോഷങ്ങളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങൾ.
റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. പുലര്‍ച്ചെ ഒരു മണിക്ക് മുമ്പ് പുതുവര്‍ഷാഘോഷപരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകറാണ് ഉന്നതതല യോഗത്തിന് ശേഷം മാർഗനിർദേശം അറിയിച്ചത്. യോഗത്തില്‍ റവന്യൂ മന്ത്രി ആര് അശോകയും പങ്കെടുത്തു.
സിനിമാ തീയേറ്ററുകളിലും സ്കൂളുകളിലും കോളേജുകളിലും മാസ്ക് നിര്‍ബന്ധമാക്കി. ഈ സാഹചര്യം ആശങ്കപ്പെടേണ്ടതല്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി വ്യക്തമാക്കി. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ കുട്ടികളും ഗര്‍ഭിണികളും മുതിര്‍ന്നവരും ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് കൂടുതല്‍ ആളുകൾ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
STORY HIGHLIGHTS: guidelines for conducting new year celebrations by karnataka government