തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണക്കെതിരെ വെളിപ്പെടുത്തലുമായി ജീവനക്കാർ. നിക്ഷേപകരെ മാത്രമല്ല ജീവനക്കാരേയും തട്ടിപ്പിന് ഇരയാക്കിയെന്നാണ് ആരോപണം. കമ്പനിക്കായി നൽകിയ കോടികൾ റാണ വിശ്വസ്തരുടെ പേരുകളിലേക്ക് മാറ്റിയെന്നാണ് ജീവനക്കാർ പറയുന്നത്. ഏഴ് ജീവനക്കാരാണ് രംഗത്തെത്തിയത്.
ഒന്ന് മുതൽ അഞ്ച് കോടി രൂപ വരെയാണ് കമ്പനി നിക്ഷേപത്തിനായി നൽകിയത്. റാണ ഈ പണം വിശ്വസ്തരുടെ പേരിൽ ബിനാമി നിക്ഷേപങ്ങളായി മാറ്റിയെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ. ബിസിനസിൽ ആണ് പണം നിക്ഷേപിക്കുന്നതെന്ന് തങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇതിനായി ഒരു കോടിയിലേറെ നിക്ഷേപകരിൽ നിന്ന് കമ്പനിയിലെത്തിച്ചവരാണ് ജീവനക്കാരിൽ പലരും.
ബന്ധുക്കളടക്കം 80 ഓളം പേരെ കമ്പനി നിക്ഷേപത്തിൽ ചേർത്തിട്ടുണ്ടെന്ന് റാണയുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരി പറഞ്ഞു. റാണയുടെ വാക്കുകൾ വിശ്വസിച്ച് എല്ലാം ചെയ്തുവെന്ന് മറ്റൊരു ജീവനക്കാരൻ ഏറ്റുപറഞ്ഞു. കണ്ണൂരിൽ 128 ഏക്കർ സ്ഥലമാണ് എടുത്തിരിക്കുന്നത്. ലാൽബാഗിൽ ഷാരൂക് ഖാനുള്ള സ്ഥലം എടുത്തിട്ടുണ്ടെന്നും റാണ പറഞ്ഞു. ചിത്രങ്ങളും മാപ്പുകളുമടക്കം സർവ്വെ നമ്പർ അടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചത്.
എന്നാൽ ഇപ്പോൾ തട്ടിപ്പ് വാർത്ത പുറത്ത് വന്നതിനു പുറമെ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും സംസാരിക്കുന്നില്ല. അയക്കുന്ന മെസേജുകൾ സഹിക്കാൻ കഴിയുന്നില്ല. ആത്മഹത്യ മാത്രമാണ് മുമ്പിലുള്ള വഴി. വേറെ ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാർ പറഞ്ഞു.
STORY HIGHLIGHTS: We are also Cheated says Employees of Rana