തൃശൂര്‍: ഷൂ ധരിച്ചെത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
പാവറട്ടി വെട്ടിക്കല്‍ സ്ക്കൂളിന് സമീപം നാലകത്ത് കമാലിന്റെ മകന് നിഹാലിനാണ് മര്‍ദ്ദനമേറ്റത്. ഇടത് കണ്ണിന് മുകളില്‍ പരിക്കേറ്റ നിഹാലിനെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് തുന്നല്‍ ഉണ്ട്. ഇന്നലെയായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചയോടെ പള്ളിയിലേക്ക് പോകുന്നതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടയുകയും മുപ്പതോളം പേര് ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് നിഹാല്‍ പറഞ്ഞു. ഇടിക്കട്ട പൊലെയുള്ള ആയുധം കൊണ്ട് ആക്രമിച്ചെന്നാണ് നിഹാല്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
Story Highlights: Plus One Student’s Complaint Against Seniors In Thrissur