കൊച്ചി: സ്കൂള്‍ കലോത്സവങ്ങളില്‍ സംഘാടകരുടെ പോരായ്മ മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയില്‍ വീണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നഷ്ടമായ വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
കലോത്സവങ്ങളുള്പ്പെടെ ഏത് മേഖലയില്‍ ആയാലും സംഘാടകരുടെ വീഴ്ച്ച കൊണ്ട് അപകടമുണ്ടാവുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി. ബാലനീതി നിയമപ്രകാരമായിരിക്കും സംഘാടകര്‍ക്ക് നേരെ ശിക്ഷാനടപടി ഉണ്ടാവുക എന്നും കോടതി പറഞ്ഞു. ജില്ലാ അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ മത്സരാര്‍ത്ഥികള്‍ അപ്പീല്‍ നല്‍കിയെങ്കിലും അവ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരുടെ അപ്പീലുകള്‍ തള്ളിയ തീരുമാനം അപ്പീല്‍ കമ്മിറ്റി പുനപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ അഞ്ച് ദിവസത്തിനുള്ളില്‍ തീര്‍പ്പ് ഉണ്ടാക്കാനും കോടതി നിര്‍ദ്ദേശം നല്കി.
Story Highlights: ‘Organizers should not fail in school festivals, action will be taken’ ; High Court