Tuesday, October 21, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home ENTERTAINMENT

‘യുവനടന്മാരിൽ ഏറ്റവും മികച്ചവരിൽ ഒരാൾ’; ആസിഫ് അലിക്കെതിരായ വൈറൽ പോസ്റ്റിൽ പ്രതികരിച്ച് മാല പാർവതി

by Kerala News - Web Desk 01
December 29, 2022
in ENTERTAINMENT
0 0
A A
‘യുവനടന്മാരിൽ-ഏറ്റവും-മികച്ചവരിൽ-ഒരാൾ’;-ആസിഫ്-അലിക്കെതിരായ-വൈറൽ-പോസ്റ്റിൽ-പ്രതികരിച്ച്-മാല-പാർവതി
Share on WhatsappShare on FacebookShare on TwitterShare on Telegram

നടൻ ആസിഫ് അലിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പ്രതികരണവുമായി നടി മാലാ പാർവതി. ഒരു സിനിമയിലെ അഭിനയം കൊണ്ട് മാത്രമൊരു നടനെ വിധിയെഴുതരുതെന്നും മനപ്പൂർവ്വം താറടിച്ച് കാണിക്കാനുള്ള ശ്രമാണിതെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം.

സിനിമയിൽ ഒരു നടൻ നല്ലതാകുന്നതിനും മോശമാകുന്നതിനും പിന്നിൽ പല ഘടകങ്ങൾ ഉണ്ട്. യുവ നടന്മാരിൽ ഏറ്റവും മികച്ചവരിൽ ഒരാളായാണ് ആസിഫിനെ കാണുന്നത്. ഒരു കരവിരുതിനപ്പുറം അഭിനയത്തെ കലയായി കാണുന്നതുകൊണ്ടാണ് അഭിനേതാവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. ആ സത്യസന്ധതകൊണ്ട് ആസിഫ് ഇടയ്ക്ക് അത്ഭുതങ്ങൾ കാണിക്കുമെന്നും മാല പാർവതി പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പാൻ സിനിമ കഫേ എന്ന ഫേസ്ബുക്ക് പേജിൽ ഉവൈസ് ബിൻ ഉമ്മർ എന്ന അക്കൗണ്ടിൽ നിന്നാണ് ആസിഫ് അലിക്കെതിരെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ‘മൊണ്ണ റോൾ’, ‘ഭാവാഭിനയം ആസിഫിന് പറ്റിയ പണിയല്ല’ തുടങ്ങിയ പരാമർശങ്ങൾ ഉള്ളതായിരുന്നു ഷാജി കൈലാസ് ചിത്രം ‘കാപ്പ’യിലെ ആസിഫ് അലിയുടെ അഭിനയത്തേക്കുറിച്ചുള്ള പോസ്റ്റ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

മാല പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

“ഭാവാഭിനയം ??? മൊണ്ണ വേഷവും??? “

ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം.

“വിചാരിച്ചത്രയും നന്നായില്ല” ,മഹാബോറഭിനയം, “ഭാവം വന്നില്ല ” ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഒരു ചിത്രത്തിൽ ഒരു നടൻ, അല്ലെങ്കിൽ നടി നല്ലതാകുന്നതിൻ്റെയും, മോശമാകുന്നതിൻ്റെയും പിന്നിൽ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കൾക്ക്, കഥാപാത്രത്തെ ഉൾക്കൊള്ളാൻ സമയം വേണ്ടി വരും.അവർ, പല തവണ സ്ക്രിപ്റ്റ് വായിച്ചും, എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്.

എന്നാൽ മറ്റ് ചിലർ, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ മിക്ക സിനിമകളിലും, അവർ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക. അതൊരു കരവിരുതാണ്. അതിനപ്പുറം, പ്രേക്ഷകൻ്റെ മനസ്സിനെ അത് സ്പർശിക്കാറില്ല.

പലപ്പോഴും, കണ്ട് വരുന്ന ഒരു കാര്യം, ഒരു കഥാപാത്രത്തെ, സിനിമയിൽ അവതരിപ്പിക്കേണ്ടത് എങ്ങനെ എന്ന് സംവിധായകനും ഒരു കാഴ്ചപ്പാടുണ്ടാകും. അത് ചിലപ്പോൾ അഭിനേതാവിൻ്റെ സമീപനവുമായി ചേരണമെന്നില്ല.

അഭിനേതാവിൻ്റെ മനസ്സും, സംവിധായകൻ്റെ മനസ്സും ഒന്നായി തീരുമ്പോൾ മാത്രമേ കഥാപാത്രം സിനിമയിൽ ശോഭിക്കുകയൊള്ളു. ഒന്നോ രണ്ടോ സിനിമയിൽ, ഒരു നടനെ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും “മൊണ്ണ” ആകുന്നില്ല. ആസിഫ് അലി എന്ന നടനെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടു. എനിക്ക് വലിയ വിഷമം തോന്നി അത് വായിച്ചപ്പോൾ.

ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിൻ്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്.” ഉയരെ ” എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശത, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളിൽ മിന്നി മാഞ്ഞ് കൊണ്ടിരുന്നു. ആസിഫ് അലിയോടൊപ്പം കെട്ടിയോളാണെൻ്റെ മാലാഖയിലാണ് ഞാൻ അഭിനയിച്ചത്.ആ സെറ്റിൽ എവിടെയും വച്ച് ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും “ഭാവാഭിനയം ” വേണ്ട കഥാപാത്രം തന്നെയായിരുന്നു.

ഒരു സിനിമയിൽ, ഒരു നടനെ കാണുമ്പോൾ തന്നെ, സിനിമ ബോറാകും എന്ന് വിധി എഴുതുന്നെങ്കിൽ, അത് ശരിയായ വിധി എഴുത്തല്ല.പക്ഷപാതമുണ്ട് ആ വിമർശനത്തിന്. മന:പൂർവ്വം താറടിച്ച് കാണിക്കാൻ, എഴുതുന്ന കുറിപ്പുകൾ.. വല്ലാതെ സങ്കടമുണ്ടാക്കും.

നല്ല നടൻ ചിലപ്പോൾ മോശമായി എന്ന് വരാം.എന്നാൽ ചില നടന്മാർ ഒരിക്കലും നന്നാവുകയുമില്ല, മോശമാവുകയുമില്ല. ഒരു മിനിമം ഗ്യാരൻ്റി അഭിനയം കാഴ്ചവെയ്ക്കും.ചിലർക്കിതാണ് അഭിനയത്തിൻ്റെ മാനദണ്ഡം. അത് എല്ലാവരുടെയും അളവ് കോൽ അല്ല. യുവനടന്മാരിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിട്ടാണ് ആസിഫ് അലിയെ ഞാൻ കണക്കാക്കുന്നത്. ഒരു ഉഗ്രൻ നടൻ!

എല്ലാ സിനിമകളിലും അയാൾ തിളങ്ങുന്നില്ലെങ്കിൽ, അയാൾ ആ കലയോട് നീതി പുലർത്തുന്നു എന്ന് വേണം മനസ്സിലാക്കാൻ. കരവിരുത് എന്നതിനപ്പുറം, അഭിനയത്തെ ഒരു കലയായി കാണുന്നത് കൊണ്ടാകാം ഈ ഏറ്റകുറച്ചിലുകൾ. ആ സത്യസന്ധത ഉള്ളത് കൊണ്ട്, അയാൾ ഇടയ്ക്ക് അത്ഭുതങ്ങളും കാട്ടും. ആസിഫ് അലി എന്ന നടനെ തള്ളി കളയാനാവില്ല. ഋതു മുതൽ അയാൾ ചെയ്ത ചിത്രങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അത് ബോധ്യപ്പെടും.

പ്രശസ്ത നാടകകൃത്ത് സി ജെ തോമസ് പറഞ്ഞിട്ടുള്ളത്, ഈ സന്ദർഭത്തിൽ ഓർത്ത് പോകുന്നു.” ആ മനുഷ്യൻ, നീ തന്നെ ” എന്ന സി ജെയുടെ നാടകത്തിൽ ദാവീദ് പറയുന്നത് പോലെ.. ഒരു പ്രതിഭയുടെ പ്രഭാവ കാലത്തിൽ, അയാൾ ഇടവിട്ടേ ജീവിക്കുന്നുള്ളൂ.”

Story Highlights:

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ENTERTAINMENT

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

July 27, 2023
രജനികാന്തും-ഐശ്വര്യ-റായിയും-സൽമാൻ-ഖാനും-നേർക്കുനേർ;-ഈ-വർഷത്തെ-ഈസ്റ്ററും-ഈദും-ആരുടേത്?
ENTERTAINMENT

രജനികാന്തും ഐശ്വര്യ റായിയും സൽമാൻ ഖാനും നേർക്കുനേർ; ഈ വർഷത്തെ ഈസ്റ്ററും ഈദും ആരുടേത്?

January 23, 2023
‘ഞാൻ-വിദ്യാർത്ഥികൾക്കൊപ്പം’;-കെ-ആർ-നാരായണൻ-ഇൻസ്റ്റിറ്റ്യൂട്ടിലെ-സമരത്തെ-പിന്തുണച്ച്-ഫഹദ്
ENTERTAINMENT

‘ഞാൻ വിദ്യാർത്ഥികൾക്കൊപ്പം’; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് ഫഹദ്

January 23, 2023
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി
ENTERTAINMENT

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

January 21, 2023
ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ
ENTERTAINMENT

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

January 21, 2023
സന്തോഷ്-കീഴാറ്റൂർ-നായകനാകുന്ന-‘ശ്രീ-മുത്തപ്പൻ’-കണ്ണൂരിൽ-തുടങ്ങി
ENTERTAINMENT

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി

January 21, 2023
‘അസുരന്-മുമ്പ്-തമിഴില്‍-നിന്ന്-ഒരുപാട്-ഓഫര്‍-വന്നു,-എനിക്ക്-പകരമാണ്-ഐശ്വര്യ-റായ്-ആ-സിനിമയിൽ-അഭിനയിച്ചത്;-മഞ്ജു-വാര്യര്‍”
ENTERTAINMENT

‘അസുരന് മുമ്പ് തമിഴില്‍ നിന്ന് ഒരുപാട് ഓഫര്‍ വന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; മഞ്ജു വാര്യര്‍”

January 21, 2023
അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 21, 2023
വിദ്യാർഥിയിൽ-നിന്നുണ്ടായ-മോശം-പെരുമാറ്റം-വേദനിപ്പിച്ചു:-അപർണ-ബാലമുരളി
ENTERTAINMENT

വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

January 20, 2023
Next Post
ഓസ്ട്രേലിയൻ-ഭവനവിപണിയിൽ-3.2%-ഇടിവ്

ഓസ്ട്രേലിയൻ ഭവനവിപണിയിൽ 3.2% ഇടിവ്

ആർക്കും-പിടികൊടുക്കാത്ത-“കാർബൊനാക്’;-ഒരു-സൈബര്‍-ക്രിമിനല്‍-സംഘത്തിന്റെ-കഥ

ആർക്കും പിടികൊടുക്കാത്ത "കാർബൊനാക്'; ഒരു സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ കഥ

ക്രിപ്റ്റോ-ലോകത്ത്‌-അപായ-മണിമുഴക്കം

ക്രിപ്റ്റോ ലോകത്ത്‌ അപായ മണിമുഴക്കം

വരുന്നത്‌-ഗ്രാഫീനിന്റെ-ലോകം

വരുന്നത്‌ ഗ്രാഫീനിന്റെ ലോകം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

October 20, 2025
‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

October 20, 2025
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

October 20, 2025
ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

October 20, 2025
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

October 20, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.