2034 ഫിഫ ലോകകപ്പ് ആതിഥേയത്വത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയതോടെ സൗദി അറേബ്യക്ക് സാധ്യത തെളിഞ്ഞു. സൗദി മാത്രമാണ് ഔദ്യോഗിക അപേക്ഷ നല്‍കിയിട്ടുള്ളത്. ഏഷ്യ -ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്. അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസില്‍ വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് നടത്തിയത്. സൗദി ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ ബിന്‍ ഹസന്‍ അല്‍മിസ്ഹല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താല്‍പര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂര്‍ണ നാമനിര്‍ദേശ പത്രികയാണ് സമര്‍പ്പിച്ചതെന്നും അല്‍മിസ്ഹല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകകപ്പിന് പകരം 2029ലെ ക്ലബ് ലോകകപ്പ് വേദിക്കായി ഓസ്‌ട്രേലിയ ശ്രമിക്കും.






























