ദില്ലി: ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കൻ്റൈൽ ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘അഡ്വാൻസ് പലിശ നിരക്ക്’ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. ഡിസിബി ബാങ്കിന് 63.6 ലക്ഷം രൂപയും തമിഴ്നാട് മെർക്കൻ്റൈൽ ബാങ്കിന് 1.31 കോടി രൂപയുമാണ് പിഴ.
മുൻകൂർ പലിശ നിരക്ക്, ‘വലിയ വായ്പകൾ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർദേശങ്ങൾ പാലിക്കാത്തത് തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് തമിഴ്നാട് മെർക്കൻ്റൈൽ ബാങ്കിന് പിഴ ചുമത്തിയത്.
രണ്ട് കേസുകളിലും, പിഴകൾ റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു






























