Monday, October 20, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home HEALTH & BEAUTY

തല കറങ്ങുന്നുണ്ടോ ?

by Kerala News - Web Desk 01
December 25, 2022
in HEALTH & BEAUTY
0 0
A A
തല-കറങ്ങുന്നുണ്ടോ-?
Share on WhatsappShare on FacebookShare on TwitterShare on Telegram

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം (Vertigo) വന്നിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ലോക ജനസംഖ്യയിൽ 5മുതൽ – 10 ശതമാനം ആളുകൾ ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. 60 വയസ്സിനുമുകളിലുള്ളവരിൽ ഇത് 40ശതമാനംവരെ ആകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

താനോ ചുറ്റുമുള്ള വസ്തുക്കളോ കറങ്ങി പോകുന്നതായോ, നീങ്ങി പോകുന്നതായോ രോഗിക്കു തോന്നുന്നതിനെ വെർട്ടിഗോ (തലകറക്കം) എന്ന് വിശേഷിപ്പിക്കാം. ആദ്യം മനസ്സിലാക്കേണ്ടത്, ഇത് രോഗലക്ഷണം മാത്രമാണ്, രോഗമല്ല എന്നുള്ളതാണ്.
പെട്ടെന്ന് തലക്കറക്കം വരുമ്പോൾ രോഗിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ വരാം. ഇത് എന്തെങ്കിലും മാരക രോഗമാണോ, കാരണം എന്താണ്, ഇത് മാറുമോ തുടങ്ങിയവയാണ് അവ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കാരണങ്ങളും പ്രതിവിധികളും

തലകറക്കത്തിന്റെ 80 ശതമാനം കാരണങ്ങളും ആന്തരിക കർണത്തിലെ വെസ്റ്റിബുലാർ സിസ്റ്റത്തിൽ ഉണ്ടാകുന്ന തകരാറുകൾ മൂലമാണ്.

ബിപിപിവി(Benign paroxysmal positional vertigo)എന്നത് സാധാരണ കണ്ടുവരുന്ന തലകറക്കമാണ്.
ആന്തരിക കർണത്തിലെ അർധവൃത്താകൃതിയിലുള്ള കനാലുകളിലെ അറ്റത്തുള്ള യുട്രിക്കിളിൽ, കാൽസ്യത്തിന്റെ ചെറുതരികൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് അവ യഥേഷ്ടം സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്തരം തലകറക്കം ഉണ്ടാകുന്നത്.
പ്രായമായവരിലും അസ്ഥികൾക്ക് തേയ്മാനം ഉള്ളവരിലും തലയ്ക്ക് പരിക്കേറ്റവർക്കും ദീർഘനാളായി ശയ്യാവലംബരായവരിലും ഇത് കൂടുതലായി കാണുന്നു.

ലക്ഷണങ്ങൾ: കിടന്നിടത്തുനിന്ന് എഴുന്നേൽക്കുമ്പോഴോ, കുനിഞ്ഞ് നിവരുമ്പോഴോ, കഴുത്ത് വശങ്ങളിലേക്ക് തിരിക്കുമ്പോഴോ ഉണ്ടാകുന്ന ശക്തമായ തലകറക്കം. സെക്കൻഡുകൾ മുതൽ മിനിറ്റുകൾ വരെ മാത്രമാണ് ഇത് കാണുന്നത്. ഒപ്പം മനംപുരട്ടൽ, ഛർദി, തലക്കനം മുതലായവ ഉണ്ടാകാം.

രോഗനിർണയം/ ചികിത്സ: മിക്കവാറും രോഗികളിൽ രോഗ വിവരണത്തിലൂടെയും ഒപിയിൽ വച്ചു നടത്താവുന്ന പരിശോധനാ പ്രക്രിയകളിലൂടെ രോഗനിർണയം സാധ്യമാണ്.

ഇങ്ങനെയുള്ള രോഗികളിൽ ചികിത്സ പ്രധാനമായും കാനൽ റിപൊസിഷനിങ് പ്രൊസീജിയർ (Canal RepositioningProcedure) വഴി സാധ്യമാക്കാം. ചിലർക്ക് കുറച്ചു നാളുകൾ മരുന്ന് ഉപയോഗിക്കേണ്ടി വരും. ഈ മരുന്നുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല.

വ്യായാമവും

ചികിത്സയുടെ ഭാഗമായി വ്യായാമവും നിർദേശിക്കാറുണ്ട്. വെസ്റ്റിബുലാർ റിഹാബിലിറ്റേഷൻ എക്സർസൈസാണ് ഇവയിൽ പ്രധാനം.

കണ്ണ്, തല, ശരീരം എന്നിവയുടെ ചലനങ്ങൾ ഉൾക്കൊള്ളിച്ചാണിത്. തുടക്കത്തിൽ ഇരുന്നോ കിടന്നോ ചെയ്യാവുന്ന ലളിതവും പിന്നീട് കുറച്ച് സങ്കീർണവുമായ ഈ വ്യായാമങ്ങൾ ബിപിപിവിക്ക് ദീർഘകാലത്തേക്ക് ചെയ്യാൻ ശുപാർശ ചെയ്യാറുണ്ട്.

ഒഴിവാക്കേണ്ടത്

പെട്ടെന്ന് കഴുത്തുതിരിക്കുക, കുനിയുക, നിവരുക എന്നിവ രോഗികൾ ഒഴിവാക്കണം. വാഹനം ഓടിക്കുന്നത് (പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ) ഒഴിവാക്കുന്നത് നല്ലതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. രോഗനിർണയത്തിനും ചികിത്സയ്ക്കും അടുത്തുള്ള ഡോക്ടറെ സമീപിക്കുക.

മിനിയേർസ് രോഗം

വിട്ട് വിട്ട് വരുന്ന തലകറക്കത്തിനൊപ്പം ചെവിയിൽ മൂളൽ (മുഴക്കം), കേൾവിക്കുറവ്, ചെവി അടപ്പ് എന്നിവ കാണുന്ന രോഗാവസ്ഥയാണ് മിനിയേർസ് രോഗം(Miniere’s disease)ആന്തരിക കർണത്തിലെ ദ്രാവകത്തിൽ അമിത മർദം ഉണ്ടാകുന്നത് മൂലമുളള രോഗാവസ്ഥയാണിത്.

രോഗവിവരണ ശേഖരണത്തിൽനിന്നും കേൾവി പരിശോധനയിലൂടെ രോഗനിർണയവും മരുന്നുകളിലൂടെ നിയന്ത്രണവും സാധ്യമാണ്. വെസ്റ്റിബുലാർ നാഡിയിലെ വീക്കം കാരണമുണ്ടാകുന്ന തലകറക്ക(Vestibular neuronitis)മാണ് മറ്റൊന്ന്. വൈറസ് അണുബാധയാണ് നാഡിവീക്കത്തിന് കാരണമായി കരുതുന്നത്.
സെൻട്രൽ വെർടിഗോ

മസ്തിഷ്ക സംബന്ധമായ രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന സങ്കീർണമായ രോഗാവസ്ഥയാണിത്. അപൂർവമായി മാത്രം കാണുന്നു.

തലകറക്കത്തിനോടൊപ്പം സംസാരം കുഴയുക, നടക്കുന്നതിനും നിൽക്കുന്നതിനും ബുദ്ധിമുട്ട്, ബലക്കുറവ്, ശക്തമായ തലവേദന എന്നിവയുണ്ടെങ്കിൽ സെൻട്രൽ വെർടിഗോ സംശയിക്കണം. ഇതിൽ തലകറക്കം സാവധാനം വരികയും തുടർച്ചയായി നിലനിൽക്കുന്നതായും കാണുന്നു. ഉടനടി ഡോക്ടറെ സമീപിക്കണം. ന്യൂറോളജിസ്റ്റിന്റെ അഭിപ്രായവും സിടി സ്കാൻ, എംആർഐ സ്കാൻ തുടങ്ങിയവയും വേണ്ടി വന്നേക്കാം.

രക്തസമ്മർദ്ദ വ്യതിയാനം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുക, തലചുറ്റൽ, കണ്ണിൽ ഇരുട്ട് കയറുക, ശരീരക്ഷീണം എന്നിങ്ങനെ അനുഭവപ്പെടാം.
ചുരുക്കത്തിൽ മസ്തിഷ്കത്തിലെ തകരാറുകൾ വരെ തലകറക്കത്തിന്റെ കാരണമാകാം. അതിനാൽ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയവും ചികിത്സയും അത്യാവശ്യവും.

(തിരുവനന്തപുരം നെയ്യാർ മെഡിസിറ്റിയിൽ
കൺസൾറ്റന്റ് ഇഎൻടി സർജനാണ് ലേഖകൻ)

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കരുതലോടെ-പ്രോസ്‌റ്റേറ്റ്-ഗ്രന്ഥി
HEALTH & BEAUTY

കരുതലോടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി

January 15, 2023
ഐഎസ്ജി-കേരള-ചാപ്റ്ററിന്-മികച്ച-ചാപ്റ്റര്‍-അവാര്‍ഡ്
HEALTH & BEAUTY

ഐഎസ്ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്

January 9, 2023
ഐഎസ്എൻ-ബയർ-പയനിയർ-അവാർഡ്-ഡോ.-കെ-വി-ജോണിക്ക്
HEALTH & BEAUTY

ഐഎസ്എൻ ബയർ പയനിയർ അവാർഡ് ഡോ. കെ വി ജോണിക്ക്

January 4, 2023
വായയിലെ-കാൻസർ-അറിയേണ്ടതെല്ലാം;-അജയകുമാർ-കരിവെള്ളൂർ-എഴുതുന്നു
HEALTH & BEAUTY

വായയിലെ കാൻസർ അറിയേണ്ടതെല്ലാം; അജയകുമാർ കരിവെള്ളൂർ എഴുതുന്നു

January 2, 2023
അഴകും-ആദായവും
HEALTH & BEAUTY

അഴകും ആദായവും

December 25, 2022
തണുപ്പുകാലമാണ്,-ശ്രദ്ധിക്കാനുണ്ട്-ഏറെ
HEALTH & BEAUTY

തണുപ്പുകാലമാണ്, ശ്രദ്ധിക്കാനുണ്ട് ഏറെ

December 18, 2022
അഞ്ചാംപനി-പ്രതിരോധം:-അലംഭാവമരുത്‌
HEALTH & BEAUTY

അഞ്ചാംപനി പ്രതിരോധം: അലംഭാവമരുത്‌

December 5, 2022
കമ്പിയിേടണ്ട;-പല്ല്-നേരെയാക്കാം
HEALTH & BEAUTY

കമ്പിയിേടണ്ട; പല്ല് നേരെയാക്കാം

December 4, 2022
പൈൽസ്-ചികിത്സ-ആയുർവേദത്തിലൂടെ
HEALTH & BEAUTY

പൈൽസ് ചികിത്സ ആയുർവേദത്തിലൂടെ

November 27, 2022
Next Post
‘സ്‌കൂള്‍-കലോത്സവങ്ങളില്‍-സംഘാടകര്‍ക്ക്-വീഴ്ച്ച-ഉണ്ടാവരുത്,-നടപടി-എടുക്കും’;-മുന്നറിയിപ്പുമായി-ഹൈക്കോടതി

'സ്‌കൂള്‍ കലോത്സവങ്ങളില്‍ സംഘാടകര്‍ക്ക് വീഴ്ച്ച ഉണ്ടാവരുത്, നടപടി എടുക്കും'; മുന്നറിയിപ്പുമായി ഹൈക്കോടതി

‘കെആര്‍-നാരായണന്‍-ഫിലിം-ഇന്‍സ്റ്റിറ്റ്യൂട്ടിലെ-ഡയറക്ടറെ-മാറ്റണം’;-പികെഎസ്-മാര്‍ച്ചും-ധര്‍ണയും-27ന്

'കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെ മാറ്റണം'; പികെഎസ് മാര്‍ച്ചും ധര്‍ണയും 27ന്

ഡല്‍ഹി-മേയര്‍-തെരഞ്ഞെടുപ്പിന്-മുമ്പ്-സ്വതന്ത്ര-കൗണ്‍സിലര്‍-ബിജെപിയില്‍-ചേര്‍ന്നു;-ആപ്പിനെതിരെ-ബിജെപിയുടെ-നീക്കം-ഫലിക്കുമോ?

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് സ്വതന്ത്ര കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു; ആപ്പിനെതിരെ ബിജെപിയുടെ നീക്കം ഫലിക്കുമോ?

ബിആര്‍എസ്-എംഎല്‍എമാരെ-കൂറുമാറ്റാന്‍-ശ്രമിച്ചെന്ന-കേസ്;-അന്വേഷണം-സിബിഐയ്ക്ക്

ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്; അന്വേഷണം സിബിഐയ്ക്ക്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

October 20, 2025
‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

October 20, 2025
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

October 20, 2025
ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

October 20, 2025
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

October 20, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.