Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തിയത് ഇന്ത്യയിൽ നിന്ന്

by Kerala News Web Desk 04
November 19, 2024
in INDIA
0 0
A A
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തിയത് ഇന്ത്യയിൽ നിന്ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ദീർഘകാലമായി പങ്കാളിത്തമുണ്ട്. 2009-ന് ശേഷം ആദ്യമായി മറ്റേത് രാജ്യത്തെക്കാളും കൂടുതൽ വിദ്യാർത്ഥികളെ യുണെറ്റഡ് സ്റ്റേറ്റ്സിലേക്ക് അയച്ച രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് എടുത്തുകാട്ടി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. 3,30,000ന് മേൽ ഇന്ത്യക്കാരാണ് 2023 – 24 അധ്യയന വർഷത്തിൽ യുണെറ്റഡ് സ്റ്റേറ്റ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി എത്തിയത്. കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ 23 ശതമാനം വർദ്ധനയുണ്ട്.

ഏറ്റവും കൂടുതൽ അന്തർദേശീയ മാസ്‌റ്റേഴ്‌സ് ബിരുദ വിദ്യാർത്ഥികളെ അമേരിക്കയിലേക്ക് അയക്കുന്ന രാജ്യം എന്ന സ്ഥാനം തുടർച്ചയായ രണ്ടാം വർഷം ഇന്ത്യ നിലനിർത്തി. 1,97,000-ത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദ കോഴ്‌സുകളിൽ ചേർന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർദ്ധനവാണുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികളുടെ എണ്ണം 13 ശതമാനം വർധിച്ച് 36,000-ന് മേലെ എത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം വിദേശ പഠനത്തിന് ഇന്ത്യ തെരഞ്ഞെടുക്കുന്ന അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 300 ശതമാനം വർദ്ധനവുണ്ടായി. ഇന്ത്യയിൽ പഠിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വർഷം കൊണ്ട് 300 ൽ നിന്ന് 1300 ലേക്ക് ഉയർന്നു. ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാശനം അന്തർദേശീയ വിദ്യാഭ്യാസത്തിന്റെയും ലോകമെമ്പാടുമുള്ള വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെയും നേട്ടങ്ങൾ ആഘോഷിക്കുന്ന അന്തർദേശീയ വിദ്യാഭ്യാസ വാരാചരണത്തിന് തുടക്കമിടുന്നു. ഇതിന്‍റെ ഭാഗമായി ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ ഗുപ്താ-ക്ലിൻസ്കി ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, യുഎസ്-ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെൻറ് എന്നിവ ചേർന്ന് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, മെഡിസിൻ എന്നീ മേഖലകളിലെ (STEMM)വനിതാ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിന്തുണയ്ക്കാനായി ഫെല്ലോഷിപ്പ് നൽകാൻ തീരുമാനമായി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അന്തർദേശീയ വിദ്യാഭ്യാസ വാരാചരണത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കായി ഫെല്ലോഷിപ്പ് തുടങ്ങുന്നത് ഈ നിമിഷത്തെ കൂടുതൽ അർത്ഥവത്തും സവിശേഷവുമാക്കുന്നുവെന്ന് യുഎസ് അംബാസഡർ ഗാർസെറ്റി പറഞ്ഞു. വിദ്യാഭ്യാസം അതിർത്തികളാൽ പരിമിതപ്പെട്ടതല്ലെന്നും രാജ്യങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ് ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നിർണ്ണായകമെന്നും യുഎസ് അംബാസഡർ പറഞ്ഞു. സ്ത്രീശാക്തീകരണം ആഗോള നവീകരണത്തിന് അത്യന്താപേക്ഷിതമാണെന്ന് ജോൺ ഹോപ്‌കിൻസ് സർവകലാശാല പ്രസിഡൻറ് റൊണാൾഡ്‌ ജെ ഡാനിയൽസ് പറഞ്ഞു.

മുംബൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയവും യൂണിവേഴ്‌സിറ്റി ഓഫ് ഡെൻവറും യുഎസ്-ഇന്ത്യ ഉന്നത വിദ്യാഭ്യാസ സഹകരണവും പങ്കാളിത്തവും ലളിതമായി വിവരിക്കുന്ന ഒരു ഡിജിറ്റൽ ഗൈഡ് വൈകാതെ പുറത്തിറക്കും. ഈ ഗൈഡ് ഇന്ത്യൻ കോളേജുകൾക്കും സർവകലാശാലകൾക്കും യുഎസ് വിദ്യാഭ്യാസ സംവിധാനം, യുഎസ് കോളേജുകളും സർവകലാശാലകളുമായുള്ള പങ്കാളിത്തത്തിലൂടെ ക്യാമ്പസുകൾ ആഗോളവത്ക്കരിക്കാനുള്ള വിവരങ്ങൾ, വിജയകരമായ സഹകരണത്തിനുതകുന്ന മികച്ച മാർഗ്ഗരീതികൾ, ക്യാമ്പസ് പ്രവേശനത്തിൽ വൈവിധ്യത്തിനും സമത്വത്തിനുമുള്ള പ്രാധാന്യം, വിദ്യാർത്ഥി-അദ്ധ്യാപക എക്സ്ചേഞ്ച്, പാഠ്യപദ്ധതി വികസനം, ഗവേഷണ-വിവര പങ്കിടൽ പോലെ വിവിധ പങ്കാളിത്തങ്ങൾ പടുത്തുയർത്താനുള്ള മാർഗ്ഗങ്ങൾ എന്നീ മേഖലകളിലുള്ള വിവരങ്ങൾ നൽകും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെൻറ് അന്തർദേശീയ വിദ്യാഭ്യാസ വാരം ആഘോഷിക്കുന്നത് രാജസ്ഥാനിലെ ബാര, തെലങ്കാനയിലെ ഭൂപാലപള്ളി ജില്ലകളിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അടിസ്ഥാന അറിവും ശുചിത്വശീലങ്ങളും മെച്ചപ്പെടുത്താൻ സെസമി വർക്ക്‌ഷോപ് ഇന്ത്യ ട്രസ്റ്റുമായി ചേർന്ന് ‘ലേൺ പ്ലേ ഗ്രോ’ എന്ന പേരിലുള്ള സംരംഭം തുടങ്ങിക്കൊണ്ടാണ്. അങ്കണവാടികളിലുള്ള 20000 മുതൽ 25000 കുട്ടികൾ നേരിട്ട് ഈ ഉദ്യമത്തിൽ പങ്കാളികളാകും.

ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കൻ വിദ്യാഭ്യാസത്തിൻറെ സാദ്ധ്യതകൾ അന്വേഷിച്ചറിയുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി https://educationusa.in എന്ന വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. കോളേജ് അപേക്ഷാ പ്രക്രിയയെക്കുറിച്ച് പുതിയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾക്ക് എജ്യുക്കേഷൻ യുഎസ്എ ഇന്ത്യ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://educationusa.in/ വെബ്സൈറ്റും സന്ദർശിക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം
INDIA

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി
INDIA

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
Next Post
കമല്‍ഹാസനും വിജയ്‍യും രജനികാന്തും- തമിഴ് സിനിമയില്‍ അപൂർവ നേട്ടത്തിൽ ശിവകാർത്തികേയനും

കമല്‍ഹാസനും വിജയ്‍യും രജനികാന്തും- തമിഴ് സിനിമയില്‍ അപൂർവ നേട്ടത്തിൽ ശിവകാർത്തികേയനും

മുയലിന്‍റെ കടിയേറ്റതിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു

മുയലിന്‍റെ കടിയേറ്റതിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു

ഏറ്റവും ഉയരം കൂടിയ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് പെർത്ത്

ഏറ്റവും ഉയരം കൂടിയ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് പെർത്ത്

യു.എസില്‍ കാരറ്റില്‍ വിഷ ബാക്‌ടീരിയ : ഒരു മരണം

യു.എസില്‍ കാരറ്റില്‍ വിഷ ബാക്‌ടീരിയ : ഒരു മരണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist