ക്വീൻസ്റ്റാൻഡ്: ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിൽ കിഴക്കൻ ഓസ്ട്രേലിയ അതീവ ജാഗ്രതയിൽ ചുഴലിക്കാറ്റിൻ്റെ വരവോടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
ക്വീൻസ്ലാൻഡിലെ 600 സ്‌കൂളുകളും ന്യൂ സൗത്ത് വെയിൽസിലെ 280 സ്‌കൂളുകളും അടച്ചിടാൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് നിർദേശിച്ചു. ശനിയാഴ്‌ച രാവിലെ ക്വീൻസ്ലാൻഡ് തീരത്ത് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കും. സൺഷൈൻ കോസ്റ്റ് മേഖലയിലും ഗോൾഡ് കോസ്റ്റ് നഗരത്തിനും ഇടയിലായിരിക്കും ഇത്. ചുഴലിക്കാറ്റിനെ നേരിടാൻ ബ്രിസ്ബെയ്‌നിൽ 310000 മണൽ ചാക്കുകൾ എത്തിച്ചതായി സർക്കാർ അറിയിച്ചു.
ആശുപത്രികൾ സജ്ജമാക്കി. വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗത കുറയുമെങ്കിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ബ്രിസ്ബെയ്നിലെ 20000 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.































