ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 5 ന് സംഘടിപ്പിക്കുന്ന കേരള വൈബ് – വേവ്സ് ഇൻ ഓസ്‌ട്രേലിയ 2025 ന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്‌ഘാടനം നോർത്തേൺ ടെറിട്ടറിയുടെ സാമൂഹ്യ-സാംസ്‌കാരിക – സ്പോർട്സ് വകുപ്പ് മന്ത്രി ജിൻസൺ ആന്റോ ചാൾസ് നിർവഹിച്ചു. പ്രസിഡന്റ് മോൻസി തോമസ് അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് ടിക്കറ്റുകൾ നൽകിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. മുൻ പ്രസിഡന്റുമാരായ ബേബി ഏബ്രഹാം കണ്ടത്തിൽ, സാലസ് ഏബ്രഹാം, ജെനി സന്തോഷ്, രാജീവ് തയ്യിൽ, ബിജു മാണി സെക്രട്ടറിമാരായ മാത്യു മറ്റം, ബിബിൻ മാത്യു പഴൂർ, ഉണ്ണികൃഷ്ണൻ എന്നിവർ ടിക്കറ്റുകൾ ഏറ്റു വാങ്ങി .
സെക്രട്ടറി ഷില്‍വിൻ കോട്ടയ്ക്കകത്ത് സ്വാഗതവും കൾചറൽ കോർഡിനേറ്റർ അക്ഷയ് ജോർജ് പ്രോത്താസീസ് നന്ദിയും പറഞ്ഞു. കേരളത്തിൽ നിന്നുമുള്ള സിനിമാ പിന്നണി ഗായകരും ടിവി ആർട്ടിസ്റ്റുകളുമാണ് കേരള വൈബിൽ പരിപാടികൾ അവതരിപ്പിക്കുന്നത്.
ഏപ്രിൽ 30 ന് അല്ലെങ്കിൽ അതിന് മുൻപോ ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും നറുക്കിട്ടെടുത്ത് സമ്മാനങ്ങൾ നൽകുന്നതാണ്. മെയ് 5 ന് 06:30 ന് മറാറ ഇറ്റാലിയൻ ക്ലബ്ബിൽ ആണ് പരിപാടി നടക്കുന്നത്.































