ചെന്നൈ: തമിഴ് സിനിമാ നടനും നിർമാതാവുമായ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിന്‍റെ നിർമാണത്തിനായി ഗോപുരം ഫിലിംസിന്‍റെ അൻപു ചെഴിയനിൽ നിന്ന് 21.29 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ, 30% പലിശയോടു കൂടി 30.05 കോടി രൂപ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.