അബുദാബി : പത്തനംതിട്ട ജില്ലയിലെ റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ ( ശ്രീജു -38) അബുദാബി മുസഫയിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ ദിവസം റൂമീൽ കുഴഞ്ഞു വീഴുകയും അതെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അബുദാബി ക്യാപ്പിറ്റൽ സർവെ എന്ന കമ്പനി ജീവനക്കാരൻ ആയിരുന്നു.
അച്ഛൻ : സോമൻ, അമ്മ : ജഗദമ്മ, സഹോദരി: അതുല്യ. ഭാര്യ. ആതിര, മകൾ: അഭിരുപ
നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദ്ദേഹം ഇന്ന് രാവിലെ ( വ്യാഴം) അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. സംസ്ക്കാരം വെളളിയാഴ്ച രാവിലെ 11 മണിക്ക് റാന്നിയിലെ വീട്ടുവളപ്പിൽ നടക്കും.