റിയാദ്: പ്രവാസി ലീഗൽ സെൽ (PLC)സൗദി അറേബ്യൻ ചാപ്റ്ററിന്റെ ജനറൽബോഡി മീറ്റിംഗ് ആഗസ്റ്റ് മുപ്പതാം തീയതി ശനിയാഴ്ച അൽമാസ് റസ്റ്റോറൻറ ഹാളിൽ പ്രവാസി ലീഗൽ സെൽ സൗദി കോഡിനേറ്റർ പീറ്റർ വർഗീസിന്റെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനായ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
റിയാദ് ഇന്ത്യൻ മിഡിയ ഫോറം ചിഫ് കൊടിനെറ്റർ ഷിബു ഉസ്മാൻ,വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളായ നേതാക്കളായ ജോർജ്ജ് സഖറിയ, വിനോദ്, റഹ്മാൻ മുനമ്പത്ത്, അബ്ദുൽ മജീദ് പുളക്കാടി, നിഹാസ് പാനൂർ,ഉമ്മർ മുക്കം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും സെയ്ഫ് കൂട്ടുങ്കൽ കൃതജ്ഞതയും അറിയിച്ചു.
പ്രവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ നിയമ വ്യവസ്ഥിതികളിൽ കൂടുതൽ നീതി ലഭ്യമാക്കാൻ ഓരോ സാമൂഹ്യ സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെല്ലിന്റെ ഉത്തരവാദിത്വത്തിൽ കൂടുതൽ നിയമപരമായ നടപടികൾ പ്രവാസികൾക്കായി ചെയ്യാൻ സാധിക്കുമെന്ന് ശിഹാബ് കൊട്ടുകാട് സൂചിപ്പിച്ചു. പ്രവാസികൾക്ക് അതാത് രാജ്യങ്ങളിലെ നിയമപരമായ അറിവും കൂടാതെ പ്രവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക് അർഹമായ നീതി കിട്ടുവാനും സംഘടന ആത്മാർത്ഥതയോടെ പരിശ്രമിക്കുന്നുവെന്നും, പ്രവാസികൾക്ക് വിവിധ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുവാൻ ആവശ്യമായ നിയമ സഹായം നൽകുക എന്നതാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യം എന്ന് കോർഡിനേറ്റർ പീറ്റർ വർഗ്ഗീസ് അറിയിച്ചു.