ചെയർമാനായിരിക്കെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളെ കൂട്ടമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ദില്ലിയില്‍ ഏറെ ആരാധകരുള്ള ‘ആൾദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ (62) ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ കുറിച്ചുള്ള പല കാര്യങ്ങളും തെറ്റായ വിവരങ്ങളും നുണകൾ നിറഞ്ഞതുമാണെന്നും പോലീസ് കണ്ടെത്തി. ഇന്ന് (2025 സെപ്റ്റംബർ 28) ആഗ്രയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കീഴിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ഒന്നിലധികം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
കൊടുംകുറ്റവാളി
ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്‍റ് റിസർച്ച് എന്ന കോളേജിനറെ മുൻ ചെയർമാനായിരുന്നു സ്വാമി ചൈതന്യാനന്ദ സരസ്വതി. ഈ കോളേജിന്‍റഎ ഉടമസ്ഥരായ ശൃംഗേരി ശാരദ പീഠത്തിന്‍റെ പരാതിയെത്തുടർന്ന് ഇയാൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒളിവിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ലൈംഗികാതിക്രമ കേസിലെ അറസ്റ്റിന് പിന്നാലെ ദില്ലി കോടതി ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റിഡിയില്‍ വിട്ട് നല്‍കി.
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 21 വയസുള്ള ഒരു യുവതിയെ അടക്കം 32 സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചതായി ആറ് പേജുള്ള എഫ്ഐആറില്‍ പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ഈ സ്ഥാപനത്തില്‍ നിന്നും ഇയാൾ കോടികൾ തട്ടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇയാൾക്കെതിരെ മുമ്പ് അഞ്ചോളം കേസുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. 2016-ൽ തന്നെ ഒരു വിദ്യാർത്ഥി ഇയാൾക്കെതിരെ ലൈംഗീക പരാതി നല്‍കിയിരുന്നു. അതിനൊപ്പം വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ നേരത്തെ തന്നെ ഉയർന്നിരുന്നു.