വാഷിംഗ്ടൺ: കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ആദ്യമായി വനിതയ്ക്ക് നിയമനം. ബിഷപ്പ് സാറ മുള്ളാലിയാണ് 1400 വർഷത്തെ ചരിത്രമുള്ള ആംഗ്ലിക്കൻ സഭയുടെ പുതിയ ആർച്ച്ബിഷപ്പ്. 2018 മുതൽ ലണ്ടൻ ബിഷപ്പ് ആയി പ്രവർത്തിക്കുകയാണ് 63 കാരിയായ സാറ മുള്ളാലി. വൈദിക വൃത്തി തിരഞ്ഞെടുക്കും മുൻപ് ലണ്ടനിലെ വിവിധ ആശുപത്രികളിൽ നേഴ്സ് ആയും ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ നടപടി എടുത്തില്ലെന്ന വിമർശനത്തെ തുടർന്ന് ആർച്ച് ബിഷപ് ജസ്റ്റിൻ വെബ്ലി രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.