സിഡ്നി: സിറിയയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ തീരുമാനിച്ച് ഐഎസ് ഭീകരന്റെ ഭാര്യയായ യുവതിക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്. ആഭ്യന്തര മന്ത്രി ടോണി അബൻസീസാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ് ഭീകരന്റെ ഭാര്യയായ ഒരാൾക്ക് മാത്രമാണ് സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം നിലവിൽ ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ടോണി അറിയിച്ചു.
നിലവിൽ ഇത്തരത്തിൽ ഭീകരരുടെ പങ്കാളികളായ മറ്റുള്ളവർക്ക് വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. മുമ്പ് ഐഎസ് ബന്ധമുള്ളവരായിരുന്ന സ്ത്രീകളെയും കുട്ടികളെയും സിഡ്നിയിലെ പ്രമുഖ ഡോക്ടറും ടോണി ബർക്കിന്റെ സ്വകാര്യ സുഹൃത്തുമായ ജമാൽ റിഫിയാണ് പിന്തുണയ്ക്കുന്നതെന്നാണ് കരുതുന്നത്. ഈ വിഷയത്തെക്കുറിച്ച് താൻ ഡോ. ജമാൽ റിഫിയുമായി സംസാരിച്ചിട്ടില്ലെന്ന് ടോണി അവകാശപ്പെട്ടു. ഡോ. ജമാൽ റിഫി ഓസ്ട്രേലിയയിലാണോ വിദേശത്താണോ എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ കണ്ടതല്ലാതെ മറ്റൊരു വിവരവും തനിക്കില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം.
സിറിയൻ അധികൃതർക്ക് യുവതികളുടെ യാത്രയ്ക്ക് ആവശ്യമായ സാധുവായ രേഖകളും പാസ്പോർട്ടുകളും ലഭിച്ചതിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ഈ തീരുമാനം പുറത്തുവന്നത്. ഏഴ് വർഷത്തോളമായി സിറിയയിലെ വടക്കുകിഴക്കൻ മേഖലയിലെ അൽ റോജ് തടങ്കൽ ക്യാംപിൽ നിന്ന് 34 സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം രാജ്യത്തിന്റെ തലസ്ഥാനമായ ഡമാസ്കസിലേക്കും പിന്നീട് ഓസ്ട്രേലിയയിലേക്കുമാണ് യാത്ര തീരുമാനിച്ചിരുന്നത്.
തിങ്കളാഴ്ച ക്യാംപിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, പ്രദേശം ഭരിക്കുന്ന വിഭാഗങ്ങൾക്കിടയിൽ ഗ്രൂപ്പിന് ശരിയായ അനുമതികൾ ഇല്ലെന്ന ആശങ്കക കാരണം ഹൈവേയിൽ വച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു. 11 കുടുംബങ്ങൾക്കും ഓസ്ട്രേലിയൻ പാസ്പോർട്ട് നൽകിയതായി തടങ്കൽ പാളയത്തിന്റെ ഡയറക്ടർ ഹകാമിയ ഇബ്രാഹിം സ്ഥിരീകരിച്ചു. ഇവർ തിരികെ ഓസ്ട്രേലിയ്ക്ക് മടങ്ങുമെന്നാണ് കരുതപ്പെടുന്നത്.






























