ഹാ൦ബുർഗ്: ഇതുതന്റെ അവസാന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആയിരിക്കുമെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു. കഴിഞ്ഞദിവസം സ് ലൊവേനിയയ്ക്കെതിരായ പ്രീ ക്വാർട്ടർ ജയത്തിന് പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ. ‘നിസ്സംശയം പറയാം. ഇതെന്റെ അവസാന യൂറോയാണ്. പക്ഷേ, അതിൽ എനിക്ക് സങ്കടമില്ല. ഫുട്ബോളിനോടുള്ള ആവേശവും എൻറെ കുടുംബത്തോടും എന്നെ സ്നേഹിക്കുന്നവരോടുമുള്ള കടപ്പാടും സ്നേഹവും ആണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഫുട്ബോൾ ലോകത്ത് ഞാൻ എന്നും ഉണ്ടാകും’ ക്രിസ്ത്യാനോ പറഞ്ഞു.
39 കാരനായ ക്രിസ്റ്റ്യാനോ പോർച്ചുഗലിനായി ആറാം തവണയാണ് യൂറോ കപ്പ് കളിക്കുന്നത്. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ 14 താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.