ദില്ലി: ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല ക്യാമ്പസിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മലയാളി വിദ്യാർത്ഥികൾ. ഭയത്തോടെയാണ് ക്യാമ്പസിൽ കഴിയുന്നതെന്നാണ് മലയാളി വിദ്യാർത്ഥികൾ പ്രതികരിച്ചത്. ക്യാമ്പസിനകം പോലും സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുകയാണ്. അതിക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സർവ്വകലാശാല അധികൃതർ തുടക്കത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും പോലീസിൻറെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പ്രതികളെ ഉടനടി പിടികൂടണം. പരാതി പറഞ്ഞപ്പോൾ ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ച വാർഡിനേയും കെയർടേയും പിരിച്ചുവിടണം. പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് സർവ്വകലാശാലയിലെ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടെന്ന പരാതി വന്നത്. 13 ന് ആണ് സംഭവം നടക്കുന്നത്. നാല് പേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അടിയന്തര നടപടി വേണമെന് ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുകയാണ്. ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ അതിക്രമിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.