ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്‍യുടെ പാർട്ടി നിർണായക ശക്തിയാകുന്നതായി സർവേ ഫലങ്ങൾ. തെലങ്കാന ആസ്ഥാനമായുള്ള കെ.കെ സർവേസ് ആൻഡ് സ്ട്രാറ്റജീസ് തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെ 70.2 ലക്ഷം വോട്ടർമാരെ പങ്കെടുപ്പിച്ചു നടത്തിയ ‘പാരാവിൽ’ സർവേയനുസരിച്ച് വിജയ്‍യുടെ പാർട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ വോട്ടർമാരെ ആകർഷിച്ചു. പ്രധാന കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെക്കും പിന്നിൽ മൂന്നാമതെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം തന്നെയാണ് മുന്നിൽ.































