നോർക്ക റൂട്സസിന്റെ നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരള വഴി ജർമനിയിലെ 250 ഒഴിവുകളിലേക്ക് ഫെബ്രുവരി 23 വരെ അപേക്ഷ നൽകാം.
യോഗ്യത: ബിഎസ്‌സി/ ജനറൽ നഴ്സിങ്. ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവർക്ക് ഒരു വർഷവും, ജനറൽ നഴ്സിങ് പാസായവർക്ക് 3 വർഷവും പരിചയം വേണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തവരാകണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയർ ഗ്യാപ് ഒരു വർഷത്തിലധികമാകരുത്.
∙ പ്രായം (2026 മേയ് 31ന്): 36 കവിയരുത്.
അപേക്ഷകർക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടണം. എ2 ലെവലിൽ 70% നേടുന്നവരെ പ്രോഗ്രാമിൽ ഉൾപ്പെടുത്തി കോഴ്സ് ഫീ തിരികെ നൽകും. 70% മാർക്കോടെ ബി1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്‌സ് ഫീയുടെ ബാക്കി തുക തിരികെ നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യം. അപേക്ഷ നൽകാൻ www.norkaroots.kerala.gov.in, www.nifl.norkaroots.org.
ഫോൺ: 0471 2770577































