ന്യൂഡൽഹി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ മൂന്നുദിവസം ബാക്കി നിൽക്കെ പോർട്ടലിലെ സാങ്കേതിക ത്തകരാറുകൾ കല്ലുകടിയാകുന്നെന്ന് പരാതി.പോർട്ടലിന്റെ സാങ്കേതിക ചുമതലയുള്ള ഇൻഫോസിസിനോട് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചു.
അഞ്ചു കോടിയിലേറെ റിട്ടേണുകൾ ഇതിനകം ഫയൽ ചെയ്യപ്പെട്ടു. ഇതു കഴിഞ്ഞവർഷം ഫയൽ ചെയ്യപ്പെട്ടതിലും എട്ടു ശതമാനം കൂടുതലാണ് വെള്ളിയാഴ്ച മാത്രം ഫയൽ ചെയ്തത് 28 ലക്ഷം റിട്ടേണുകളാണ് സമയപരിധി നീട്ടുമോയെന്ന് വ്യക്തമല്ല.
ജൂലൈ 31നാണ് അവസാന തീയതി. സമയപരിധിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ അവസരമുണ്ടെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിൽ ഉള്ളവർക്ക് 5000 രൂപയും താഴെയുള്ളവർക്ക് ആയിരം രൂപയുമാണ് പിഴ.