മാഡ്രിഡ്: കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനായി അരങ്ങേറിയ കിലിയന്‍ എംബാപ്പെ ഗോളടിച്ചുകൊണ്ടാണ് തുടങ്ങിയത്. യുവേഫ സൂപ്പര്‍ കപ്പില്‍ അറ്റലാന്‍ഡക്കെതിരെയാണ് എംബാപ്പെ ഗോള്‍ നേടിയത്. മത്സരം റയല്‍ 2-0ത്തിന്് ജയിക്കുകയും കിരീടം നേടുകയും ചെയ്തു. ഫെഡ്രിക്കോ വാല്‍വെര്‍ദെയാണ് മറ്റൊരു ഗോള്‍ നേടിയത്.
എന്തായാലും എംബാപ്പെ ഗോളോടെ തുടങ്ങിയത് ആരാധകരേയും ആവേശത്തിലാക്കി. ഇപ്പോള്‍ എംബാപ്പയെ കുറിച്ച് സംസാരിക്കുകയാണ് റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി. സീസണില്‍ 50ല്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഫ്രഞ്ച് താരത്തിന് കഴിയുമെന്നാണ് ആഞ്ചലോട്ടി പറയുന്നത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഞ്ചലോട്ടി.
അതേസമയം, റയല്‍ ഈ സീസണില്‍ മറ്റാരേയും സൈന്‍ ചെയ്യില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ട്രാന്‍സര്‍ വിന്‍ഡോ അടയ്ക്കാന്‍ ഇനിയും സമയം ബാക്കി നില്‍ക്കെയാണ് ആഞ്ചലോട്ടി ഇക്കാര്യം പറഞ്ഞത്