ചാലക്കുടി: മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായ കലാഭവൻ മണിയുടെ 10-ാം ചരമവാർഷികത്തോടനുബന്ധിച്ച് ചാലക്കുടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. മാർച്ച് 6 വൈകിട്ട് 5 മണിക്ക് കലാഭവൻ മണി പാർക്കിൽ (ആർ.എസ്. റോഡ്, ചാലക്കുടി) വെച്ചാണ് പരിപാടി നടക്കുന്നത്.
കലാഭവൻ മണിക്ക് ജന്മനാടിന്റെ പ്രണാമമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നിരവധി സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ശ്രീ.ബെനി ബെഹന്നാൻ എം.പി., ശ്രീ. സനീഷ് കുമാർ ജോസഫ് എം.എൽ.എ., ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്, നടൻ രമേഷ് പിഷാരടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.കൂടാതെ ശ്രീമതി. ആലിസ് ഷിബു നഗരസഭ ചെയർപേഴ്സൺ, ശ്രീ വി കെ സനോജ് വൈസ് ചെയർമാൻ, ശ്രീ T. T ജിസ്മോൻ മെമ്പർ,ആർ.എൽ.വി. രാമകൃഷ്ണൻ അസിസ്റ്റന്റ് പ്രൊഫസർ കേരള കലാമണ്ഡലം എന്നിവരും പരിപാടിയിൽ പങ്കെടുത്തു അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
ചാലക്കുടി നഗരസഭ, സംയുക്ത യുവജനക്ഷേമ ബോർഡ്, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. കലാഭവൻ മണിയുടെ സ്മരണകൾ പുതുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാസാംസ്കാരിക സംഭാവനകൾ അനുസ്മരിക്കുന്നതിനായി വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.































